ആയുഷ്മാൻ ഭാരത്; മുന്നിൽ കേരളം; അംഗങ്ങളായത് 89,800 പേർ
text_fieldsന്യൂഡൽഹി: വയോജനങ്ങൾക്കുള്ള പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.വൈ) പ്രഖ്യാപിച്ച് ഒരാഴ്ചയിൽ 2.16 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾക്ക് കാർഡ് അനുവദിച്ചതായി കേന്ദ്രം.
നാഷനൽ ഹെൽത്ത് അതോറിറ്റിയിൽ നവംബർ ഏഴുവരെ ലഭ്യമായ കണക്കുകൾ പ്രകാരം പദ്ധതിയിൽ ഏറ്റവും കൂടുതൽ കാർഡുകൾ വിതരണം ചെയ്തത് കേരളത്തിലാണ്. 89,800 പേരാണ് പദ്ധതിയിൽ ഈ കാലയളവിൽ സംസ്ഥാനത്തുനിന്ന് അംഗങ്ങളായത്. 2031ഓടെ കേരളത്തിന്റെ ജനസംഖ്യയുടെ 20.9 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാവുമെന്നാണ് കണക്കുകൾ. പട്ടികയിലെ അടുത്ത രണ്ട് സംസ്ഥാനങ്ങൾ മധ്യപ്രദേശും യു.പിയുമാണ്.
യഥാക്രമം 53,000, 47,000 കാർഡുകളാണ് ഈ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തത്. സെൻസസ് ആസ്പദമാക്കിയുള്ള പ്രവചനങ്ങളനുസരിച്ച് 2031ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനം ഉത്തർപ്രദേശാവുമെന്നാണ് കരുതുന്നത് (2.58 കോടി). അതേസമയം മധ്യപ്രദേശിൽ ഇതേ കാലയളവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 1.04 കോടിയാളുകളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.