ബുദ്ധദേവ് 'ആസാദ്' ആണ്, 'ഗുലാം' അല്ല -ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പത്മഭൂഷൺ ബഹുമതി നിരസിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ, അദ്ദേഹത്തിനൊപ്പം പത്മഭൂഷൺ നൽകപ്പെട്ട കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെതിരെ സ്വന്തം പാർട്ടിക്കാരുടെ കുത്ത്. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യമാണെന്നും അദ്ദേഹം ആസാദ് (സ്വതന്ത്രൻ) ആയിരിക്കാനാണ്, ഗുലാം (അടിമ) ആയിരിക്കാനല്ല ഇഷ്ടപ്പെടുന്നത് എന്ന്, ഗുലാംനബിയുടെ പേരിനെ സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ഹൈകമാൻഡിനെതിരെ കലാപമുയർത്തിയ ഗുലാംനബിയടക്കമുള്ള നേതാക്കൾക്കെതിരെ നേരത്തെ തന്നെ രംഗത്തു വന്നയാളാണ്, ഗാന്ധി കുടുംബത്തിനൊപ്പം നിൽക്കുന്ന ജയ്റാം രമേശ്. അതേസമയം, പത്മഭൂഷണ് അർഹനായ ഗുലാംനബിക്ക് അഭിനന്ദനങ്ങളുമായി മറ്റൊരു നേതാവ് ശശി തരൂർ രംഗത്തു വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.