Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആസാദി ഗാനമുയരുമോ...

ആസാദി ഗാനമുയരുമോ ബിഹാർ മോസ്​കോയിൽ?

text_fields
bookmark_border
kanayya-kumar-23
cancel

പട്​ന:രാഷ്​ട്രീയത്തിന്​ നല്ല വളക്കൂറുള്ള മണ്ണാണ്​ ബിഹാറിലേത്​ എന്നാണ്​ പൊതുവെ പറയാറുള്ളത്​. സംസ്​ഥാനത്തെ 40 ലോക്​സഭ മണ്ഡലങ്ങളിൽ ഇക്കുറി എല്ലാവരും ഉറ്റുനോക്കുന്നത്​ ​ബേഗുസരായിയിലേക്കാണ്​.സി.പി.​െഎ സ്​ഥാനാർഥിയും ജവഹർലാൽ നെഹ്​റു സർവകലാശാല വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറുമായ കനയ്യ കുമാറും കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്ങും തമ്മിലാണ്​ ഇവിടെ പ്രധാന മത്സരം. ബോളിവുഡ്​ താരം ശത്രുഘൻ സിൻഹയും മോദി സർക്കാറി​ലെ കരുത്തനായ രവിശങ്കർ പ്രസാദും മാറ്റുരക്കുന്ന പട്​ന സിറ്റിയേക്കാൾ രാഷ്​ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപിക്കുന്നത്​ ​ബേഗുസരായിയിലെ മത്സരത്തിനാണ്​. ലോകത്തിലെ ഏറ്റവും വലിയ രാഷ്​ട്രീയ പാർട്ടിയെന്നവകാശപ്പെടുന്ന ബി.ജെ.പിയുടെ സ്​ഥാനാർഥിയാണ്​ ഗിരിരാജ്​ സിങ്​ എങ്കിൽ 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ട്​ മാത്രം ലഭിച്ച സി.പി.​െഎയെയാണ്​ കനയ്യ കുമാർ പ്രതിനിധാനം ചെയ്യുന്നത്​.

സ്വാഭാവികമായും യാഥാസ്​ഥിതിക ഹിന്ദുത്വ വാദത്തി​​െൻറ വക്​താവാണ്​ ഗിരിരാജ്​ സിങ്​. കനയ്യ കുമാറാക​െട്ട നരേന്ദ്ര മോദിക്കെതിരായ ചെറുത്തുനിൽപി​​െൻറ പ്രതീകവും. രാജ്യദ്രോഹക്കുറ്റവും അദ്ദേഹം നേരിടുന്നു. അതുകൊണ്ടുതന്നെ താൻ ഭരണകൂടത്തി​​െൻറ ഇരയാണെന്ന വാദം കനയ്യ കുമാർ ഉയർത്തുന്നു. ബേഗുസരായി മണ്ഡലത്തിന്​ ആഴത്തിലുള്ള കമ്യൂണിസ്​റ്റ്​ പശ്ചാത്തലമുണ്ട്​. ബിഹാറിലെ മോസ്​കോ എന്നായിരുന്ന ​ബേഗുസരായി പണ്ട്​ അറിയപ്പെട്ടിരുന്നത്​. 2014ൽ ബി.ജെ.പിയുടെ ദോലസിങ്​ ആണ്​ മണ്ഡലത്തെ പ്രതിനിധാനം ​ചെയ്​തതെങ്കിലും അദ്ദേഹം പഴയ സി.പി.​െഎക്കാരനാണ്​. മുൻ മുഖ്യമന്ത്രി ലാലുപ്രസാദ്​ യാദവി​​െൻറ ആർ.ജെ.ഡി തൻവീർ ഹസൻ എന്ന മുസ്​ലിം സ്​ഥാനാർഥിയെ രംഗത്തിറക്കിയതോടെ ബേഗുസരായിയിലെ തെരഞ്ഞെടുപ്പ്​ സമവാക്യങ്ങൾക്ക്​ മറ്റൊരു മാനവും വന്നു. 2014ൽ രണ്ടാം സ്​ഥാനാർഥിയായിരുന്ന ഹസൻ, യാദവ, മുസ്​ലിം വോട്ടുകൾ നന്നായി പിടിക്കുമെന്നാണ്​ കണക്കുകൂട്ടൽ.

വികസനം, നരേന്ദ്ര മോദിയുടെ നേതൃത്വം, സായുധ സേനയുടെ വീര്യം, ഹിന്ദുത്വം തുടങ്ങിയ പതിവ്​ ബി.ജെ.പി തന്ത്രങ്ങൾതന്നെയാണ്​ ഗിരിരാജ്​ പയറ്റുന്നത്​. കനയ്യ കുമാറി​​െൻറ തേരോട്ടമാക​െട്ട, നവീനവും വ്യത്യസ്​തവുമായ രീതിയിലാണ്​. ജിഗ്​നേഷ്​ മേവാനി ഉൾപ്പെടെ കെ.എൻ.യുവിലെ പഴയ പടക്കുതിരകളെ അദ്ദേഹം രംഗത്തിറക്കിക്കഴിഞ്ഞു. വിപ്ലവ ഗാനങ്ങളുമായി കനയ്യകുമാർ തന്നെ ആളുകളെ ആകർഷിക്കുന്നുണ്ട്​. ലാലുപ്രസാദ്​, ഹസനെ രംഗത്തിറക്കിയത്​ ബി.ജെ.പിയെ സഹായിക്കുമെന്ന്​ കനയ്യയെ പിന്തുണക്കുന്നവർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharkanayya kumarmalayalam newsLok sabaha elections 2019
News Summary - Azadi Song in Bihar-India news
Next Story