രാമെൻറ പ്രതിമക്ക് പേട്ടലിെൻറ ഏകതാ ശിൽപത്തേക്കാൾ ഉയരം വേണമെന്ന് അസം ഖാൻ
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച 150 മീറ്റർ ഉയരമുള്ള രാമെൻറ പ്രതിമ നി ർമാണത്തെ സ്വാഗതം ചെയ്ത് സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. രാമെൻറ ശിൽപം സർദാർ വല്ലഭായ് പേട്ടലിെൻറ ഏകതാ ശിൽപത്തേക്കാൾ ഉയരംകൂടിയതാവണമെന്നും അസം ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ദീപാവലിക്ക് അയോധ്യ സന്ദർശിക്കുന്ന യോഗി രാമ ശിൽപം നിർമിക്കുന്നതിെന കുറിച്ചുള്ള പ്രഖ്യാപനം നടത്താനിരിക്കുകയാണ്.
182 മീറ്റർ ഉയരമുള്ള പേട്ടലിെൻറ ശിൽപത്തേക്കാൾ രാമന് വേണ്ടി നിർമിക്കുന്ന ശിൽപത്തിന് ഉയരമുണ്ടാവണം. ഇത് പേട്ടലിെൻറ ഏകതാ ശിൽപം നിർമിക്കുേമ്പാൾ എന്തുകൊണ്ട് ഒാർത്തില്ല. ഇതിെന ആരും എതിർക്കാനും പോകുന്നില്ല. രാംപൂരിൽ രാമെൻറ ഭീമാകാരമായ ശിൽപമാണ് തനിക്ക് വേണ്ടതെന്നും ഖാൻ പറഞ്ഞു.
അതേസമയം അയോധ്യയിലെ സന്യാസിമാരും പേട്ടലിെൻറ ഏകതാ ശിൽപത്തിനു സമാനമായ രാമ ശിൽപമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ ക്ഷേത്ര പ്രദേശത്ത് സരയു നദിക്കടുത്തായാണ് രാമ ശിൽപം നിർമിക്കുന്നത്.
ഗുജറാത്തിലെ നർമതാ നദിക്ക് അടുത്തായാണ് സർദാർ വല്ലഭായ് പേട്ടലിെൻറ പ്രതിമ സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.