അഅ്സം ഖാന്റെ കളി കഴിഞ്ഞു; പാപത്തിന്റെ പ്രതിഫലം അദ്ദേഹത്തിന് ഉടൻ ലഭിക്കും -ജയപ്രദ
text_fieldsമീററ്റ്: സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാന് എതിരെ ആഞ്ഞടിച്ച് നടിയും ബി.ജെ.പി നേതാവുമായ ജയപ്രദ. മീററ്റിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് മുൻ എം.പി കൂടിയായ ജയപ്രദ അഅ്സംഖാനെതിരെ സംസാരിച്ചത്. രാഷ്ട്രീയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമായി അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. എന്നാൽ അധികാരത്തിന്റെ ഹുങ്കിൽ ചിലർ സ്ത്രീകളെ ബഹുമാനിക്കാൻ മറന്നുപോകുന്നു. അവർ പാവപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും നീതികേട് കാണിക്കുകയാണ്.''-ജയപ്രദ പറഞ്ഞു.
അഅ്സം ഖാനും അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല അഅ്സമിനും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ല. അഅ്സം ഖാന്റെ കളി കഴിഞ്ഞിരിക്കുന്നു. അവരുടെ പാപത്തിന്റെ പ്രതിഫലം ഉടൻ ലഭിക്കും-എന്നും ജയപ്രദ പറഞ്ഞു.
നേരത്തേ പല വിഷയങ്ങളിലും ജയപ്രദയും അഅ്സം ഖാനും തമ്മിൽ കൊമ്പുകോർത്തിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയപ്രദക്കെതിരെ കാക്കി അടിവസ്ത്രം എന്ന പരാമർശം നടത്തിയ അഅ്സം ഖാനെതിരെ കേസെടുത്തിരുന്നു.
യു.പിയിലെ റാംപൂർ സദർ മണ്ഡലത്തിൽ നിന്നാണ് കഴിഞ്ഞ വർഷം 2019ൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2019ലെ വിദ്വേഷകരമായ പരാമർശത്തിന്റെ പേരിൽ മൂന്നുവർഷം തടവിനു ശിക്ഷിച്ചതോടെ അയോഗ്യനായി പ്രഖ്യാപിച്ചു. 2008ൽ നടത്തിയ റാലിയെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല അഅ്സമിനെയും രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അതോടെ അബ്ദുല്ലയെയും രണ്ടുവർഷം അയോഗ്യനായി പ്രഖ്യാപിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജയപ്രദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.