ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി മൗലികാവകാശമല്ല -അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ് രാജ്: ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈകോടതി. നൂറി മസ്ജിദിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാൻ അനുമതി ആവശ്യപ്പെട്ട് ബദായൂൻ ജില്ലയിലെ ഇർഫാൻ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് ബി.കെ. വിദ്ല, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
ബാങ്ക് വിളി ഇസ്ലാമിലെ അവിഭാജ്യ ഘടകമാണെങ്കിലും അത് ഉച്ചഭാഷിണിയിലൂടെ നൽകുന്നത് മതത്തിന്റെ ഭാഗമല്ല. മുമ്പും പല കോടതികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജിയിലെ ആവശ്യം തെറ്റിദ്ധരണാജനകമായതിനാൽ തള്ളുകയാണെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.