കോവിഡ് പ്രതിരോധം: അസീം പ്രേംജി 50000 കോടി നൽകിയെന്ന വാർത്ത വ്യാജമെന്ന് വിപ്രോ
text_fieldsമുംബൈ: കോവിഡ്19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അസിം പ്രേംജി ഫൗണ്ടേഷന്‍ സ്ഥാപകനും വിപ്രോ സ്ഥാപകനുമായ അസിം പ്രേംജി 50000 കോടി നൽകിയെന്ന വാർത്ത നിഷേധിച്ച് വിപ്രോ. 2019 ൽ അസിം പ്രേംജി ഫൗണ്ടേഷന്റെ കീഴിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച ഫണ്ട് സംബന്ധിച്ച വാർത്തയാണ് കോവിഡ് പ്രതിരോധത്തിന് നൽകി എന്ന രീതിയിൽ പ്രചരിക്കുന്നതെന്നും വിപ്രോ വ്യക്തമാക്കി.
2019ൽ അന്നത്തെ വിപ്രോ ചെയർമാനായിരുന്ന പ്രേംജി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിപ്രോയുടെ 34 ശതമാനം ഓഹരി വിഹിതം നീക്കിവച്ചിരുന്നു. അസിം പ്രേംജി ഫൗണ്ടേഷന്റെ കീഴിൽ 52,750 കോടി രൂപയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നത്. 2019 മാർച്ച് രണ്ടാംവാരത്തിലാണ് അദ്ദേഹം ഇത്തരത്തിൽ ഫണ്ട് നീക്കിവെച്ചതെന്നും വിപ്രോ അറിയിച്ചു.
ഇതുവരെ വിപ്രോയുടെ വിഹിതത്തിൽ നിന്നും അദ്ദേഹത്തിൻെറ ഓഹരി വിഹിതത്തില്‍ നിന്നുമായി 1.45 കോടി രൂപ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും ഉന്നമനത്തിനുമായി സമഗ്രമായ പഠനം നടത്തി അതിന് വേണ്ട പ്രവര്‍ത്തനങ്ങൾ അസിംപ്രേംജി ഫൗണ്ടേഷൻെറ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.