തുളസിയില റേഡിയേഷൻ തടയുമെന്ന വാദവുമായി ബാബ രാംദേവ്
text_fieldsബംഗളൂരു: മൊൈബൽ ഫോൺ റേഡിയേഷനെ തടയാൻ തുളസിയിലക്ക് കഴിയുമെന്ന വാദവുമായി യോഗ വിദഗ്ധൻ ബാബ രാംദേവ്. ഉഡുപ്പി യിൽ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് അദ്ദേഹം വിചിത്ര വാദവുമായി രംഗത്തുവന്നത്. മൊബൈൽ ഫോൺ കവറിനുള് ളിൽ ഒരു തുളസിയില സൂക്ഷിക്കുന്നത് റേഡിയേഷെന തടയുമെന്നും മൊബൈൽ ഫോണിൽനിന്നുള്ള റേഡിയേഷനെ ഇല്ലാതാക്കാൻ തുള സിയിലക്ക് കഴിവുണ്ടെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. മൊബൈൽ ഫോൺ മാത്രമല്ല; റേഡിയേഷൻ പുറത്തുവിടുന്ന ഏതുവസ് തുവിലും ഇൗ പരീക്ഷണം ആർക്കും നടത്താമെന്നും അദ്ദേഹം പറഞ്ഞു.
തുളസി, പശു, വേദങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട് ട എല്ലാത്തിനെയും ചിലർ ചൂഴ്ന്നുപരിശോധിക്കുകയാണ്. ആൻറി റേഡിയേഷൻ, ആൻറി ബാക്ടീരിയൽ, ആൻറി വൈറസ് എന്നീ സഹജസ്വഭാവങ്ങളുള്ള തുളസിയുടെ വൈദ്യഗുണങ്ങളെ ശാസ്ത്ര പാരമ്പര്യം അംഗീകരിക്കുന്നുണ്ട്. റേഡിയേഷൻ ഒരാളുടെ ശരീരത്തെ ദുർബലമാക്കുമെന്നത് ശാസ്ത്രീയമായി പരീക്ഷിച്ചറിയാൻ സമയമെടുക്കും. എന്നാൽ, ഒരാളുടെ ൈകയിൽ തുളസിയിലയുണ്ടെങ്കിൽ റേഡിയേഷൻ തടയാമെന്ന് െതളിയിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, ബാബ രാംദേവിെൻറ വാദം പച്ചക്കള്ളമാണെന്ന് െഫഡറേഷൻ ഒാഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് നരേന്ദ്ര നായക് ചൂണ്ടിക്കാട്ടി.
ജനങ്ങളിൽ അനാവശ്യഭീതി സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയാണ് ഇത്തരം വാദങ്ങൾക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിനടക്കം ഉപയോഗിക്കുന്ന മൈക്രോവേവ് കമ്യൂണിക്കേഷെൻറ തരംഗദൈർഘ്യം ഒരു മില്ലീമീറ്റർ മുതൽ ഒരു മീറ്റർ വരെയാണ്. ഇവയുടെ ഫ്രീക്വൻസിയാകെട്ട 300 മെഗാഹെർട്സ് മുതൽ 300 ജിഗ ഹെർട്സ് വെരയുമാണ് നമ്മൾ പൊതുവെ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ 800 മെഗാഹെർട്സ് മുതൽ രണ്ട് ജിഗാ ഹെർട്സ് വരെയുള്ളവയാണ്. ഇത് പൊതുവെ ആരോഗ്യത്തിന് ഹാനികരമല്ല. മൊബൈൽഫോണിൽ ഇൻകമിങ്, ഒൗട്ട്ഗോയിങ് സമയങ്ങളിൽ റേഡിേയഷൻ ഉണ്ടാവുന്നുണ്ട്. ഇൗ റേഡിയേഷനെ തടയാൻ തുളസിയിലക്ക് കഴിയുെമന്ന വാദം തെറ്റാണ്. റേഡിയേഷൻ തടയപ്പെട്ടാൽ മൊബൈൽ ഫോണിെൻറ പ്രവർത്തനം തടസ്സപ്പെടില്ലേയെന്നും നരേന്ദ്ര നായക് ചോദിക്കുന്നു.
തെൻറ മൊബൈൽ ഫോൺ തുളസിയിലകൊണ്ട് പൊതിഞ്ഞ് നടത്തിയ അവതരണത്തിലൂടെയും ഇൗ വാദത്തെ അദ്ദേഹം പൊളിച്ചുകാട്ടി. തുളസിയിലകൊണ്ട് പൊതിഞ്ഞ മൊബൈൽഫോണിലെ അദ്ദേഹത്തിെൻറ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തു. പിന്നീട് അലുമിനിയം ഫോയിലിൽ പൊതിഞ്ഞ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തതുമില്ല. അലൂമിനിയം ഫോയിലിന് റേഡിയേഷനെ തടയാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.