വാറൻറിന് ശേഷവും ‘തലവെട്ടിെന’ ന്യായീകരിച്ച് രാംദേവ്
text_fieldsന്യൂഡൽഹി: ഹരിയാനയിലെ സദ്ഭാവന സമ്മേളനത്തിൽ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തവരുടെ തല വെട്ടണമെന്ന് താൻ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് ബാബാ രാംദേവ്. തലവെട്ടാൻ പറഞ്ഞ രാംദേവിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചതിന് ശേഷമാണ് ഇൗ പ്രതികരണം.
ഭാരത് മാതാവിന് ജയ് വിളിക്കാത്തവരുടെ തലവെട്ടാൻ താൻ പറഞ്ഞതിൽ തെറ്റില്ലെന്നും താൻ അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ രാംദേവ് പറഞ്ഞു. ഇതുവരെ തനിക്ക് വാറെൻറാന്നും ലഭിച്ചിട്ടില്ലെന്നും ഇത്തരം വാർത്തകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും രാംദേവ് തുടർന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഹരിയാനയിലെ രോഹ്തകിൽ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് രാംദേവ് വിവാദ പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.