സൈനികരെപ്പോലെ ജനങ്ങളും ക്ഷമിക്കണമെന്ന് ബാബാരാംദേവ്
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് യോഗഗുരു ബാബാരാംദേവ് രംഗത്ത്. യുദ്ധ ഘട്ടങ്ങളിൽ നമ്മുടെ പട്ടാളക്കാർ ഏഴും എട്ടും ദിവസങ്ങളിൽ ഭക്ഷണമില്ലാതെ പേരാടുന്നു.
അതുപോലെ രാജ്യത്തിനായി നമുക്കും അങ്ങനെ ക്ഷമിക്കാൻ കഴിയില്ലേ എന്നാണ് രാംദേവിെൻറ പ്രതികരണം. നേരത്തെയും ബാബാ രാംദേവ് ഇൗ വിഷയത്തിൽ മോദിയെ പിന്തുണച്ചിരുന്നു.
എല്ലാ രാജ്യങ്ങളും കള്ളപ്പണം, നിയമവിരുദ്ധ ബിസിനസ്, അഴിമതി, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയവക്കെതിരെയുള്ള മോദിയുടെ നീക്കത്തെ സർവ രാജ്യങ്ങളും അഭിനന്ദിക്കുന്നു എന്നായിരുന്നു രാംദേവിെൻറ വാദം.
അതേസമയം നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.