കോവിഡ് 19ന് വീണ്ടും 'കൊറോണി'ലുമായി ബാബ രാംദേവിെൻറ പതഞ്ജലി
text_fieldsന്യൂഡൽഹി: കോവിഡ് 19നായി വികസിപ്പിച്ചെടുത്ത മരുന്നുമായി വീണ്ടും ബാബാ രാംദേവിെൻറ പതഞ്ജലി ആയുർവേദ. 'തെളിവുകളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആദ്യമരുന്ന്' കൊറോണിൽ എന്നാണ് പതഞ്ജലിയുടെ അവകാശ വാദം.
ബാബ രാംദേവ് ഗവേഷണ രേഖകളും പുറത്തുവിട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ മരുന്ന് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് മരുന്ന് നിർമിച്ചിരിക്കുന്നതെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്.
നേരത്തേ കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ 'കൊറോണിൽ' വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കൊറോണിൽ കോവിഡ് രോഗം ഭേദമാക്കില്ലെന്ന് തെളിയിച്ചതോടെ ഇതിെൻറ വിൽപ്പന തടയുകയായിരുന്നു. രാജ്യത്തിെൻറ തദ്ദേശീയ മരുന്നുകളുടെ വളർച്ചക്ക് ചിലർ തടസം നിൽക്കുന്നുവെന്നായിരുന്നു രാംേദവിെൻറ അന്നത്തെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.