ബാബ സിദ്ദിഖി വധക്കേസ്: അധോലോക ബന്ധവും അന്വേഷണ പരിധിയിൽ
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ സഹന്ത്രിയും എന്‍.സി.പി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ്-അധോലോക ബന്ധവും അന്വേഷിക്കുമെന്ന് പ്രത്യേകാന്വേഷണ സംഘം.
കേസിൽ നാലുപേർ ഇതിനകം പിടിയിലായിട്ടുണ്ട്. ഇവർ വാടക കൊലയാളികളാണെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ബാന്ദ്രയിൽ വെച്ചാണ് 66കാരനായ ബാബ സിദ്ദിഖിക്ക് നേരെ വെടിവെപ്പ് നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.
അതിനിടെ, ബന്ധുവും ബാബ സിദ്ദിഖിയും ചേർന്ന് അടുത്തിടെ ഒരു വൻകിട പദ്ധതിയിൽ 100 കോടിയിലധികം രൂപ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങാത്തതിനാൽ ഇരുവർക്കും കനത്ത നഷ്ടം സംഭവിച്ചു. ബന്ധുവിന് വേണ്ടി ബാബ സിദ്ദിഖ് പണം നിക്ഷേപിച്ചതിനാൽ അവർ തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ബാന്ദ്ര-സാന്താക്രൂസ് മേഖലയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ പ്രധാനിയായിരുന്നു ബാബ സിദ്ദിഖ്. ദാവൂദ് ഇബ്രാഹിം സംഘവുമായി നേരിട്ട് ബന്ധമുള്ള സംവിധായകന്റെ മെഗാ ഹൗസിംഗ് പുനർവികസന പദ്ധതിയിൽ ഇദ്ദേഹം ഇടപെട്ടതായും റിപ്പോർട്ടുണ്ട്. മുംബൈയിലെ ചില വലിയ നിർമ്മാതാക്കളും ഡി കമ്പനിയും റിയൽ എസ്റ്റേറ്റ് വ്യവസായവും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുന്നതിനാൽ ബാബ സിദ്ദിഖിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും അനേഷണ പരിധിയിൽ കൊണ്ടു വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.