രാമജന്മഭൂമി കേസിലെ തടസങ്ങൾ നീങ്ങിയെന്ന് വി.എച്ച്.പി
text_fieldsന്യൂഡൽഹി: രാമജന്മഭൂമി തർക്ക കേസ് സംബന്ധിച്ച അപ്പീൽ ഹരജികളിൽ വാദം കേൾക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായി വിശ്വഹിന്ദുപരിഷത്ത്. വി.എച്ച്.പി വർക്കിങ് പ്രസിഡന്‍റ് അലോക് കുമാറാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്‍റെ വിധിയോട് പ്രതികരിച്ചത്. 1994ലെ അലഹബാദ് ഹൈകോടതി വിധി വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യം തള്ളിയതിൽ സംതൃപ്തിയുണ്ടെന്നും അലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബാബരി മസ്ജിദ്-രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മാഈൽ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി സുപ്രീംകോടതി തള്ളി. മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് അശോക് ഭൂഷണും വേണ്ടി ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.