ബാബരി ഭൂമിക്കടിയിൽ കണ്ടത് ഇൗദ്ഗാഹിെൻറ അവശിഷ്ടവുമാകാം –സുന്നി വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: ബാബരി ഭൂമിക്കടിയിൽ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് പറയുന്ന ചുവരുക ളിൽ രണ്ടെണ്ണം പണ്ടു കാലത്തെ ഇൗദ്ഗാഹിേൻറതായിരിക്കാമെന്ന് സുന്നി വഖഫ് ബോർഡിെൻ റ അഭിഭാഷക മീനാക്ഷി അറോറ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഉത്ഖനനം നടത്തിയ പുരാവ സ്തു വകുപ്പിെൻറ റിേപ്പാർട്ട് വൈരുധ്യങ്ങളുടെ കൂമ്പാരമാണെന്നും വിശ്വസനീയമല്ലെന്നും ബാബരി ഭൂമി കേസിെൻറ അന്തിമ വാദത്തിെൻറ 32ാം ദിവസം സുന്നി വഖഫ് ബോർഡ് വാദിച്ചു. പുരാവസ്തു വകുപ്പ് റിപ്പോർട്ട് അവർ അവകാശപ്പെടുന്നതുപോലെ ശരിയാണെങ്കിൽ അവർ കണ്ടെത്തിയ 16ഉം 17ഉം ചുവരുകൾ പടിഞ്ഞാറിന് അഭിമുഖമായിട്ടാണ് നിന്നിരിക്കുന്നത്. എങ്കിൽ അത് ഇൗദ്ഗാഹിേൻറതായിരിക്കാമെന്ന് അറോറ പറഞ്ഞപ്പോൾ എന്തുകൊണ്ട് ഇത് വാദത്തിൽ പറഞ്ഞില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. കാലിയായ ഭൂമിയിലാണ് ബാബരി മസ്ജിദ് ഉണ്ടാക്കിയതെന്നതാണ് തങ്ങളുടെ തുടക്കംമുതലേ ഉള്ള നിലപാടെന്ന് മീനാക്ഷി മറുപടി നൽകി. താഴെ അവർ കണ്ടെത്തിയെന്നു പറയുന്ന അവശിഷ്ടങ്ങൾ ക്ഷേത്രത്തിേൻറതാണെന്ന് പറയുന്നതുപോലെ മുസ്ലിം ആരാധനാലയത്തിേൻറതാണെന്നു പറയാനും കഴിയുമെന്നാണ് താൻ ബോധിപ്പിക്കുന്നത്.
അവിടെനിന്ന് കിട്ടിയ തൂണുകൾ പല കാലഘട്ടത്തിലുള്ളതാണെന്ന് റിപ്പോർട്ടിൽതന്നെ പറയുന്നുണ്ട്. പല കാലപ്പഴക്കങ്ങളിലുള്ള തൂണുകൾ എങ്ങനെയാണ് ഒരു കെട്ടിടത്തിേൻറതാണെന്ന് പറയുകയെന്ന് മീനാക്ഷി ചോദിച്ചു. കാലപ്പഴക്കം പരിശോധിക്കുന്നതിന് കാർബൺ ഡേറ്റിങ് ഉപയോഗിക്കാമായിരുന്നിട്ടും പുരാവസ്തു വകുപ്പ് അതുപയോഗിച്ചിരുന്നില്ല. ബാബരി മസ്ജിദ് നിന്ന ഭൂമിക്കു താഴെ എന്താണുണ്ടായിരുന്നതെന്ന് പറയാൻ മീനാക്ഷി അറോറയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആവശ്യപ്പെട്ടു. പള്ളിക്കു താഴെയുണ്ടായിരുന്ന അവശിഷ്ടം 12ാം നൂറ്റാണ്ടിലെ കെട്ടിടത്തിേൻറതാണ് എന്നാണ് പറയുന്നത്. അല്ലാതെ ഗുപ്ത കാലഘട്ടത്തിലേതല്ല എന്നും അറോറ കൂട്ടിച്ചേർത്തു.
പുരാവസ്തു ഖനനത്തിന് നിയോഗിച്ച കമീഷണറെ സുന്നി വഖഫ് ബോർഡ് ക്രോസ് വിസ്താരം നടത്തിയില്ല എന്ന കാരണം പറഞ്ഞ് പുരാവസ്തു റിപ്പോർട്ടിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടുേമ്പാൾ അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി പറയുന്നത് രാജീവ് ധവാൻ ചോദ്യംചെയ്തു. പുരാവസ്തു റിപ്പോർട്ടിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടണമെങ്കിൽ അലഹബാദ് ഹൈകോടതി നിയോഗിച്ച ഇൗ കമീഷണറെ തങ്ങൾ ക്രോസ്വിസ്താരം ചെയ്യണമെന്ന ഉപാധിയുടെ ആവശ്യമില്ലെന്ന് ധവാൻ തുടർന്നു. എന്നാൽ, പുരാവസ്തു റിേപ്പാർട്ടിനെ അവിശ്വസിക്കാൻ തങ്ങൾക്ക് തെളിവ് വേണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ധവാനോട് പറഞ്ഞു.
ബുധനാഴ്ച സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മീനാക്ഷി അറോറ പുരാവസ്തു റിപ്പോർട്ടിലെ വൈരുധ്യങ്ങൾക്കൊപ്പം അവസാന അധ്യായമായ സംഗ്രഹത്തിന് മേലൊപ്പ് ചാർത്താതിരുന്നതും ആരാണിത് എഴുതിയതെന്ന് വ്യക്തമാക്കാത്തതും ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് ചീഫ് ജസ്റ്റിസും ബെഞ്ചിലെ നാലു ജഡ്ജിമാരും ഇത് വിചാരണ കോടതിയിലാണ് ചോദ്യംചെയ്യേണ്ടതെന്ന് പറഞ്ഞ് മീനാക്ഷിയെ പ്രതിേരാധിച്ചത്. തങ്ങൾ ഇത് തെളിവായി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.