വരും തലമുറക്കായി വിധി പറയുക; സുപ്രീംകോടതിക്ക് മുസ്ലിം പക്ഷത്തിെൻറ അവസാന കുറിപ്പ്
text_fieldsന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ബാബരി ഭൂമി കേസി ൽ വിധി പറയുേമ്പാൾ വരുംതലമുറയെ ഒാർക്കണമെന്ന് മുസ്ലിം കക്ഷികൾ സുപ്രീംകോടതിയെ ഉ ണർത്തി. നമ്മുടെ മഹത്തായ രാജ്യം വരിച്ച ഭരണഘടനമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാ യിരിക്കണം വിധിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുദ്രവെച്ച കവറിൽ സമർപ്പിച്ച അവസാന കുറിപ്പിൽ ഏഴു മുസ്ലിം കക്ഷികൾ ഏകസ്വരത്തിൽ ബോധിപ്പിച്ചു. മുസ്ലിം പക്ഷത്തിെൻറ അപേക്ഷ കോടതി രേഖയായി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
മുസ്ലിം പക്ഷത്ത് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സംഘ് പരിവാറിെൻറ ആസൂത്രണത്തിൽ ബോധപൂർവമായ ശ്രമം നടന്ന പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദിെൻറ ഭൂമിക്കായി വാദിച്ച എല്ലാ കക്ഷികളും ഒരുമിച്ച് അന്തിമനിർദേശം സമർപ്പിച്ചത്. ഭൂമിസംബന്ധിച്ച സിവിൽ കേസിൽ ഇരു കൂട്ടരും സമർപ്പിച്ച ഉടമാവകാശ വാദത്തിനപ്പുറത്ത് സമാധാനപൂർണമായ പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ കൂടിയാണിത്.
മുസ്ലിം കക്ഷികൾക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ആണ് കുറിപ്പ് തയാറാക്കിയത്. എന്നാൽ, മുദ്രവെച്ച കവറിൽ സ്വീകരിക്കുന്നതിന് ഹിന്ദുപക്ഷവും സുപ്രീംകോടതി രജിസ്ട്രിയും എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് കുറിപ്പ് സമർപ്പിച്ച കാര്യം അഭിഭാഷകൻ െഎജാസ് മഖ്ബൂൽ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ നേരിട്ടറിയിച്ചത്. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് സമാധാനപൂർണമായ പരിഹാരത്തിനുള്ള മുസ്ലിംപക്ഷത്തെ മുഴുവൻ കക്ഷികളുടെയും അവസാന നിർദേശം മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നുവെന്നും ഇപ്പോൾ തങ്ങളത് എല്ലാ കക്ഷികൾക്കും കൊടുത്തുവെന്നും അഭിഭാഷകൻ അറിയിച്ചു. നിർദേശം മുദ്രവെച്ച കവറിൽ തെൻറ മേശപ്പുറത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. എന്നാൽ, ഇന്നത്തെ ‘ഇന്ത്യൻ എക്സ്പ്രസി’െൻറ മുൻപേജിലും അതുണ്ടെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കേസിൽ സമാധാനപൂർണമായ പ്രശ്നപരിഹാരം സുപ്രീംകോടതിയുടെ ഉത്തരവാദിത്തമാണെന്ന് മുസ്ലിംപക്ഷം കുറിപ്പിൽ വ്യക്തമാക്കി. തർക്കത്തിന് ആശ്വാസമാരായുേമ്പാൾ ബഹുസ്വര, ബഹുമത മൂല്യങ്ങൾ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഏഴു മുസ്ലിംകക്ഷികളും ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.