Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്​: കല്യാൺ...

ബാബരി കേസ്​: കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ

text_fields
bookmark_border
kalyan-singh
cancel

ലഖ്​നോ: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി ത േടി സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചു. ​വിചാരണയിൽ നിന്ന് പ്രതിരോധം നൽകിയിരുന്ന ഗവർണർ പദവിയിൽ നിന്ന്​ മാറിയത ിനു പിന്നാലെയാണ്​ കല്യാൺ സിങ്ങിനെതിരെ സി.ബി.ഐ നീക്കം.

ക​ല്യാ​ൺ​സി​ങ്​ യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ 1992ൽ ​ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത​ത്. ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​ഞ്ഞാ​ൽ ക​ല്യാ​ൺ​സി​ങ്ങി​െ​ന പ്ര​തി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി സി.​ബി.​ഐ​യോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഇ​ദ്ദേ​ഹം ദേ​ശീ​യോ​ദ്​​ഗ്ര​ഥ​ന കൗ​ൺ​സി​ലി​ന്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

രാ​ജ​സ്​​ഥാ​ൻ ഗ​വ​ർ​ണ​റാ​യി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ 87കാരനായ ക​ല്യാ​ൺ​സി​ങ്​ വീ​ണ്ടും ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നിരുന്നു. പ​ദ​വി ഒ​ഴി​ഞ്ഞ​തോ​ടെ ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്​ വി​ചാ​ര​ണ നേ​രി​ടാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന പ​രി​ര​ക്ഷ​യും ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIbabari casekalyan singhmalayalam newsindia news
News Summary - Babari Case Kalyan Singh CBI -India News
Next Story