ബാബരി ഭൂമി: സിബലിെൻറ വാദം തള്ളി സുന്നി വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ അന്തിമവാദം ലോക്സഭ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചത് തങ്ങളുടെ നിലപാടല്ലെന്ന് യു.പി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സഫർ അഹ്മദ് ഫാറൂഖി. സുന്നി വഖഫ് ബോർഡിനു വേണ്ടി ശിഹാദ് റിസ്വി, ശക്കീൽ അഹ്മദ് സഇൗദ് എന്നീ അഭിഭാഷകരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. അന്തിമവാദം തുടങ്ങുന്നതിന് കൂടുതൽ സമയം ആവശ്യപ്പെടാൻ അഭിഭാഷകരോട് പറഞ്ഞിട്ടില്ലെന്നും സഫർ അഹ്മദ് ഫാറൂഖി പറഞ്ഞു. ഏറ്റവും പെെട്ടന്ന് പ്രശ്നപരിഹാരം ഉണ്ടാവുകയാണ് വേണ്ടത്. ഉടമാവകാശം സംബന്ധിച്ച കേസിൽ ഒരു സ്വകാര്യ കക്ഷിക്കു വേണ്ടിയാണ് കപിൽ സിബൽ ഹാജരാകുന്നതെന്നാണ് ഫാറൂഖി പറയുന്നത്.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് വോട്ടർമാരെ ഭിന്നിപ്പിക്കാനുള്ള വഴിയെന്ന നിലയിലാണ് ചിലർ ഇൗ കേസ് ഉപയോഗപ്പെടുത്തുന്നതെന്ന് കപിൽ സിബൽ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് 2019 ജൂലൈ 15ന് അന്തിമവാദം തുടങ്ങണമെന്ന അദ്ദേഹത്തിെൻറ ആവശ്യം തള്ളിയ മൂന്നംഗ ബെഞ്ച് കേസ് ഫെബ്രുവരി എട്ടിന് പരിഗണനക്കെടുക്കാനാണ് നിശ്ചയിച്ചത്.
സുന്നി വഖഫ് ബോർഡ് അധ്യക്ഷെൻറ നിലപാടിനോട് പൊടുന്നനെ പ്രതികരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കോൺഗ്രസും അതിെൻറ നേതാക്കളുമൊഴികെ എല്ലാവരും സമയബന്ധിതമായ പ്രശ്നപരിഹാരമാണ് ആവശ്യപ്പെടുന്നതെന്ന് ഗുജറാത്തിൽ നരേന്ദ്ര മോദി പറഞ്ഞു. കപിൽ സിബൽ നടത്തിയ പ്രസ്താവനയിൽനിന്ന് അകലം പാലിച്ച സുന്നി വഖഫ് ബോർഡിെൻറ ധീരമായ നിലപാടിനെ അഭിനന്ദിക്കണമെന്നും േമാദി കൂട്ടിച്ചേർത്തു. കപിൽ സിബലിെൻറ അഭിപ്രായമാണോ കോൺഗ്രസിേൻറതെന്ന് ബി.ജെ.പി കഴിഞ്ഞ ദിവസം ചോദ്യം ഉയർത്തിയിരുന്നു.
കപിൽ സിബലിെൻറ നിലപാടിൽനിന്ന് അകലം പാലിക്കുകയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസിനു വേണ്ടിയല്ല, അഭിഭാഷകനെന്ന നിലയിലാണ് സുപ്രീംകോടതിയിൽ ഹാജരായതെന്ന് പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നീതിന്യായ പ്രക്രിയയുമായി ചേർന്നുനിൽക്കുന്നതാണ് കോൺഗ്രസിെൻറ ആശയാദർശമെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കത്തിൽ സുന്നി വഖഫ് ബോർഡിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഇക്കാര്യത്തിൽ പ്രതികരിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്തുതകൾ പരിശോധിക്കണമായിരുന്നു. കേസിൽ മറ്റൊരു ഹരജിക്കാരനായ അഭിഭാഷകൻ ഇഖ്ബാൽ അൻസാരിക്കു വേണ്ടിയാണ് താൻ ഹാജരായതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.