ബാബരി കേസ്: സുബ്രമണ്യൻ സ്വാമി കക്ഷിയല്ല; ഹരജി നിരാകരിച്ചു
text_fieldsന്യൂഡൽഹി: രാമക്ഷേത്ര നിർമാണം എളുപ്പമാക്കുന്നതിന് സുപ്രീംകോടതിയിലെ കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ച ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയെ അതിരൂക്ഷമായി വിമർശിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ ഒത്തുതീർപ്പ് നിർദേശത്തിൽ നിന്ന് നാടകീയമായി പിന്മാറി. മധ്യസ്ഥരുടെ കാര്യത്തിൽ നിർദേശവുമായി സ്വാമിയോട് വരാൻ പറഞ്ഞിരുന്ന ചീഫ് ജസ്റ്റിസ് ഖെഹാർ സ്വാമി കക്ഷിയല്ലെന്നറിഞ്ഞപ്പോൾ കേസ് പരിഗണിക്കാൻ സമയമേ ഇല്ല എന്ന നിലപാടെടുത്തു.
വെള്ളിയാഴ്ച രാമക്ഷേത്ര വിഷയവുമായി സ്വാമി വീണ്ടും കോടതിയിലെത്തിയപ്പോൾ ബാബരി മസ്ജിദ് ^ രാമജന്മഭൂമി കേസിൽ താങ്കളൊരു കക്ഷിയല്ലെന്ന് മാധ്യമങ്ങളിൽനിന്നാണ് തങ്ങളറിഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് ഖെഹാർ പറഞ്ഞു. എന്നാൽ താൻ കേസിൽ പിന്നീട് ഇടപെട്ട ആളാണെന്നായിരുന്നു സ്വാമിയുടെ മറുപടി. സ്വത്ത് കേസിൽ തനിക്ക് താൽപര്യമില്ല. സ്വത്ത് അവരെടുക്കെട്ട. തനിക്ക് ഇൗ വിഷയം പെെട്ടന്ന് തീർന്ന് കിട്ടണം. തനിക്ക് തെൻറ വിശ്വാസം സംരക്ഷിക്കുകയാണ് വേണ്ടതെന്നും അതിന് പെെട്ടന്ന് ഇൗ കേസ് തീർപ്പാക്കണമെന്നും സ്വാമി വ്യക്തമാക്കി. താങ്കൾക്ക് വളരെ പെെട്ടന്നുള്ള വാദം കേൾക്കലാണ് ആവശ്യമെങ്കിൽ തങ്ങൾക്കിപ്പോൾ സമയമില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി. നിങ്ങളെന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷേ തങ്ങൾക്കതിന് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് തീർത്തുപറഞ്ഞതോടെ സ്വാമിക്ക് നിരാശനായി ഇറങ്ങിപ്പോകേണ്ടി വന്നു.
രാമക്ഷേത്ര വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരു ശ്രമംകൂടി നടത്തണമെന്നും താൻ തന്നെ അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നുമായിരുന്നു കഴിഞ്ഞ തവണ സ്വാമി കയറിവന്നപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ പറഞ്ഞിരുന്നത്. കോടതിക്കുപുറത്ത് പ്രശ്നപരിഹാരത്തിന് ഒരു പ്രാവശ്യംകൂടി മധ്യസ്ഥശ്രമം നടത്തിനോക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോഴാണ് താങ്കൾ തന്നെ മധ്യസ്ഥനാകണമെന്ന് സ്വാമി ആവശ്യപ്പെട്ടത്. താൻ മധ്യസ്ഥനാകണമെന്നാണ് സ്വാമി ആഗ്രഹിക്കുന്നതെങ്കിൽ അതിന് കഴിയുമെന്നും മാർച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുേമ്പാൾ സ്വാമി ഇക്കാര്യം ഉന്നയിക്കണമെന്നും അപ്പോൾ പരിഗണിക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
സ്വാമി മധ്യസ്ഥരെ നിർദേശിക്കാൻ വന്നപ്പോൾ കക്ഷിയല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. എന്നാൽ തീവ്രഹിന്ദുത്വ കക്ഷികൾ നിരന്തരം പറയാറുള്ള മധ്യസ്ഥ നിർദേശം കേസിൽ നേരത്തെ കക്ഷിയല്ലാത്ത ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് സ്വീകരിച്ചതിനെതിരെ മുസ്ലിം സംഘടനകളും മറ്റു മതേതര നേതാക്കളും രംഗത്തുവന്നതാണ് സുപ്രീംകോടതിയുടെ മനം മാറ്റത്തിനിടയാക്കിയതെന്ന് കരുതുന്നു. കേസിൽ സുപ്രീംകോടതി വിധി വരെട്ടയെന്ന നിലപാടാണ് സംഘ് പരിവാർ ഒഴികെ എല്ലാവരുമെടുത്തത്. ബാബരി മസ്ജിദ് ^ രാമജന്മഭൂമി തർക്കത്തിൽ ഒരു കോടതിയിലും കക്ഷിയല്ലാത്ത സ്വാമിയെ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി കക്ഷിചേരാൻ അനുവദിച്ചത്. ഒരു സുപ്രീംകോടതി ജഡ്ജി ആവശ്യപ്പെട്ട പ്രകാരമാണ് താൻ കക്ഷിചേർന്നതെന്ന് സ്വാമി പിന്നീട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.