ബാബരി മസ്ജിദ് തകർത്ത കേസ് : വിധി വരെ ജഡ്ജിയുടെ കാലാവധി നീട്ടാൻ ആലോചന
text_fieldsന്യൂഡൽഹി: എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രതികളായ ബാബര ി മസ്ജിദ് തകർത്ത കേസ് വിചാരണ ചെയ്യുന്ന ജഡ്ജിയുടെ കാലാവധി നീട്ടുന്നത് സുപ്രീംക ോടതിയുടെ പരിഗണനയിൽ. ബാബരിധ്വംസനക്കേസിലെ വിധി വരുന്നതുവരെ കാലാവധി നീട്ടുന്ന തു സംബന്ധിച്ച് ഈമാസം 19ന് മറുപടി നൽകാൻ ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അധ്യക്ഷന ായ ബെഞ്ച് ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിലെ ഗൂഢാേലചനക്കുറ്റത്തില്നിന്ന് എല്‍.കെ. അദ്വാനി, മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംഭര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്, സി.ആര്. ബന്‍സല്‍, ആര്.വി. വേദാന്തി, പരമഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരംദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളെ ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചിരുന്നു.
2017 ഏപ്രിൽ 19ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതിയിൽ മുതിർന്ന സംഘ്പരിവാർ നേതാക്കൾക്കെതിരായ ക്രിമിനൽ കേസിലെ വിചാരണ നടക്കുന്നത്. ഒരു ദിവസവും മുടങ്ങാതെ പള്ളി തകർത്ത ക്രിമിനൽ കേസിലെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.
എന്നാൽ, സെപ്റ്റംബർ 30ന് തെൻറ കാലാവധി തീരുമെന്ന് കാണിച്ച് കഴിഞ്ഞ മേയ് 30ന് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിക്ക് കത്തയച്ചു. വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയംകൂടി നീട്ടിത്തരണെമന്നും സുപ്രീംകോടതിേയാട് ആവശ്യപ്പെട്ടു.
ഇൗ സാഹചര്യത്തിലാണ് വിധി വരുന്നതുവരെ ജഡ്ജിയുെട കാലാവധി നീട്ടുന്നതിനുള്ള സാധ്യത ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് തേടിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ ചട്ടങ്ങൾ വ്യക്തമാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.