ബാബരി ഭൂമി കേസ്: പുരാവസ്തു വകുപ്പ് റിപ്പോർട്ട് ചട്ടവിരുദ്ധം –വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: ചട്ടവിരുദ്ധമായി തയാറാക്കിയ പുരാവസ്തു വകുപ്പ് റിപ്പോർട്ട് ബാബരി ഭൂ മി കേസിൽ തെളിവായി സ്വീകരിക്കരുതെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി മുതിർന്ന അഭിഭാ ഷക മീനാക്ഷി അറോറ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കോടതി കമീഷണറായ പുരാവ സ്തു വിദഗ്ധരുടെ റിപ്പോർട്ടിനെ എതിർക്കേണ്ട സമയം ഇതല്ലെന്നും ഹൈകോടതിയിൽ ചെയ്യ ണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഒന്നടങ്കം സുന്നീ വഖഫ് ബോർഡിനെ ഒാർമിപ്പിച്ചു.
ചട്ടപ്രകാരം പുരാവസ്തു വകുപ്പിെൻറ റിപ്പോർട്ടിെൻറ ഉപസംഹാരത്തിൽ പേരെഴുതിയ ആൾ ഒപ്പുവെക്കണമെന്ന് അഡ്വ. മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. എല്ലാ അധ്യായങ്ങളും ആരുടേതാണെന്ന് പറഞ്ഞിരിക്കുന്നുവെങ്കിലും അതിൽനിന്നു ഭിന്നമായ പരാമർശങ്ങളുള്ള 10ാമത്തെ അധ്യായമായ ഉപസംഹാരം എഴുതിയത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിൽ പുരാവസ്തു വകുപ്പിലെ ആരും ഒപ്പുവെച്ചിട്ടുമില്ല. കോടതി കമീഷണറായ പുരാവസ്തു വിദഗ്ധരുടെ റിപ്പോർട്ടിനെ ഹൈകോടതിയിൽ എതിർക്കണമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അടക്കം ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഒരുപോലെ പറഞ്ഞു.താൻ എതിർപ്പ് രേഖാമൂലം എഴുതിനൽകിയിരുന്നുവെന്നും വിധി പറയുന്ന സമയത്ത് പരിഗണിക്കാമെന്ന് പറഞ്ഞ അലഹബാദ് ഹൈകോടതി പിന്നീടത് പരിഗണിച്ചതേയില്ലെന്നും മീനാക്ഷി ചുണ്ടിക്കാട്ടി.
ഹൈകോടതിയുടെ തെറ്റ് ഇപ്പോൾ തിരുത്താൻ പറ്റുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ സുപ്രീംകോടതിക്ക് പറ്റുമെന്നും ഇത് ആദ്യ അപ്പീലാണെന്നും മീനാക്ഷി വ്യക്തമാക്കി. പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ആരെഴുതിയതെന്ന് വ്യക്തമാക്കാത്തതും എഴുതിയ ആൾ ഒപ്പിടാത്തതുമായ അധ്യായം ചട്ടപ്രകാരം തള്ളിക്കളയേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ് എന്ന് മീനാക്ഷി ബോധിപ്പിച്ചു. ഏതായാലും ഇപ്പോൾ ഇത് തെളിവാണെന്നും ഒപ്പില്ലാത്ത സാങ്കേതിക പിഴവിന് ഞങ്ങൾ ഉത്തരം പറയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പുരാവസ്തു ശാസ്ത്രം ഭൗതിക ശാസ്ത്രത്തെയും രസതന്ത്രത്തെയും പോലെ സൂക്ഷ്മമായ ഒന്നല്ല. അനുമാനമാണ്. അതിൽ തെറ്റുകളും വൈരുധ്യങ്ങളുമുണ്ട്. ഒരു പുരാവസ്തു വിദഗ്ധെൻറ അഭിപ്രായം എന്ന നിലയിൽ ദുർബലമായ തെളിവാണിത്. മഹന്ത് രഘുഭർ ദാസ് രാമക്ഷേത്ര നിർമാണത്തിനായി ഹരജി നൽകുേമ്പാൾ ബാബരി മസ്ജിദ് നിന്ന സ്ഥലത്തുണ്ടാക്കാനല്ല മറിച്ച്, രാം ഛബൂത്രയിലുണ്ടാക്കാനായിരുന്നുെവന്ന് മീനാക്ഷി അറോറ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.