ബാബരി പള്ളി നിയമവിരുദ്ധമെങ്കിൽ തകർത്തവർക്കെതിരെ എന്തിന് കേസെടുത്തു–ഉവൈസി
text_fieldsഹൈദരാബാദ്: ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കിൽ എന്തുകൊണ്ട് അത് തകർത് തവർക്കെതിരെ കേസെടുത്തുവെന്നും അതല്ല, നിയമാനുസൃതമായിരുന്നുവെങ്കിൽ അത് തകർത്ത വർക്കുതന്നെ നൽകിയത് എന്തുകൊണ്ടെന്നും അസദുദ്ദീൻ ഉവൈസി എം.പി. പള്ളി നിയമവിരുദ്ധ മായിരുന്നുവെങ്കിൽ എൽ.കെ. അദ്വാനി അടക്കമുള്ളവർക്കെതിരെ എന്തിന് കേസെടുത്ത് വിചാരണ നടത്തുന്നുെവന്നും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് ഹൈദരാബാദിൽ ചോദിച്ചു.
നബിദിനത്തോടനുബന്ധിച്ച്, വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് എ.ഐ.എം.ഐ.എം നഗരത്തിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉവൈസി. അയോധ്യവിധിയെ തുടർന്ന് നിരാശരാവരുതെന്നും ഒന്നിച്ചുനിന്ന് വെല്ലുവിളി നേരിടണമെന്നും സമ്മേളനം ആവശ്യെപ്പട്ടു. രാജ്യത്ത് എല്ലാ പൗരന്മാരും തുല്യരാണെന്നും മുസ്ലിം സമൂഹം ആത്മവീര്യം കൈവിടരുതെന്നും നേതാക്കൾ ഉണർത്തി. സമുദായത്തിന് കരുത്തുപകരാനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ ഒരുമിച്ചുചേർത്തതെന്ന് ഉവൈസി വിശദീകരിച്ചു. അയോധ്യവിധിയിൽ അമ്പരപ്പിക്കുന്ന നിരവധി വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബാബരി പള്ളി നിയമവിരുദ്ധമല്ലെന്ന് അംഗീകരിച്ചിട്ടും അത് ക്ഷേത്രനിർമാണത്തിനായി നൽകുകയായിരുന്നുവെന്നും പറഞ്ഞു.
‘‘ഒരു തുണ്ട് ഭൂമിക്കായല്ല മുസ്ലിം സമൂഹം നിയമപോരാട്ടം നടത്തിയത്. അഞ്ചേക്കർ നൽകാമെന്നുള്ള വാഗ്ദാനം സമുദായത്തോടുള്ള അവഹേളനമാണ്. തകർക്കപ്പെട്ട പള്ളി തിരിച്ചുകിട്ടുകയാണ് വേണ്ടത്’’ -ഉവൈസി കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി, തമീറെ മില്ലത്ത്, ജംഇയ്യതുൽ ഉലമ, അമാറത്തെ മില്ലത്തെ ഇസ്ലാമിയ തുടങ്ങിയ സംഘടനകൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.