ബാബരി ഭൂമിയിൽ നമസ്കാരത്തിനുള്ള ഹരജിക്ക് അഞ്ചുലക്ഷം രൂപ പിഴ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നമസ്കാരത്തിന് അനുമതി തേടി സമർപ്പി ച്ച ഹരജി തള്ളിയ അലഹാബാദ് ഹൈകോടതി ഹരജിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ടു. ബാബരി കേസിൽ നാളിതുവരെ കക്ഷിേചരാത്ത റായ്ബറേലിയിലെ അൽറഹ്മാൻ ട്രസ്റ്റിനാണ് തരംതാ ണ പ്രശസ്തിക്ക് നൽകിയ ഹരജിയാണെന്ന് പറഞ്ഞ് പിഴയിട്ടത്. ബാബരി മസ്ജിദിനുവേണ ്ടി ഏഴു പതിറ്റാണ്ടായി നിയമയുദ്ധം നടത്തുന്ന സുന്നി വഖഫ് ബോർഡ് പോലുമറിയാതെയാണ് മുസ്ലിം സംഘടനകൾക്കൊന്നുമറിയാത്ത ട്രസ്റ്റ് ഇത്തരമൊരു ഹരജി നൽകിയത്.
ഹരജിക്കാരനിൽനിന്ന് അഞ്ചുലക്ഷം വസൂലാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് ൈഫസാബാദ് ജില്ല മജിസ്ട്രേറ്റിന് ജസ്റ്റിസുമാരായ ഡി.കെ. അറോറ, അലോക് മാഥൂർ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകി. സമൂഹത്തിൽ അശാന്തിയുണ്ടാക്കുന്നതും കോടതിയുടെ സമയം പാഴാക്കുന്നതുമാണ് ഹരജിയെന്ന് ബെഞ്ച് കുറ്റപ്പെടുത്തി.
2019 െപാതു തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം പ്രധാന ചർച്ചയാക്കാൻ ബി.ജെ.പിയും ആർ.എസ്.എസും കഠിന പരിശ്രമം നടത്തുന്നതിനിടയിലാണ് തള്ളുമെന്ന് ഉറപ്പുള്ള ഒരു ഹരജി കീഴ്കോടതിയായ അലഹാബാദ് ഹൈകോടതിയിലെത്തിയത്. ഹരജി നൽകിയ അൽ റഹ്മാൻ ട്രസ്റ്റിനെക്കുറിച്ച് ആദ്യം കേൾക്കുകയാണെന്നും ഹരജി സംശയാസ്പദമാണെന്നും മുൻ ഉത്തർപ്രദേശ് അഡ്വക്കറ്റ് ജനറൽ കൂടിയായ സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകൻ അഡ്വ. സഫരിയാബ് ജീലാനി ‘മാധ്യമ’ത്തോടു പറഞ്ഞു. ഇൗ ഘട്ടത്തിൽ ഇത്തരമൊരു ഹരജി സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ. ആരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്നു.
നമസ്കാരത്തിന് അനുമതിക്കായി ഹരജിയുമായി സമീപിച്ച മറ്റു പലരോടും അത് നിയമപരമായി നിലനിൽക്കിെല്ലന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകർ തന്നെ വ്യക്തമാക്കിയതാണ്. ഭൂമി കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് മുസ്ലിം സമുദായം അംഗീകരിച്ചതുമാണ്. അത്തരമൊരു സാഹചര്യത്തിൽ ഇൗ ഹരജി അനാവശ്യമാണ്. സംഘ്പരിവാർ തന്നെയാണോ ഇൗ ഹരജിക്ക് പിന്നിലെന്ന് പറയാനാകില്ലെന്നും മുസ്ലിം പേരുള്ളതുകൊണ്ട് മുസ്ലിം പക്ഷത്തുനിന്നുള്ള ഹരജിയായിക്കൊള്ളണമെന്നില്ലെന്നും സഫരിയാബ് ജീലാനി കൂട്ടിച്ചേർത്തു.
2007ൽ രജിസ്റ്റർ ചെയ്തുവെന്ന് പറയുന്ന അൽ റഹ്മാൻ ട്രസ്റ്റിനെ തങ്ങൾക്കറിയില്ലെന്നും അവരുടെ ഏതെങ്കിലും സംരംഭം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റായ്ബറേലിയിൽ സാമൂഹിക സേവന രംഗത്തുള്ള സബീഹ് അഹ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.