ബാബറി കേസ് വിധി: സമൂഹ മാധ്യമങ്ങൾ നിരീക്ഷിച്ച് യു.പി സർക്കാർ
text_fieldsലഖ്നോ: ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ ഉത്ത ർപ്രദേശ് സർക്കാർ തീരുമാനം. യു.പി ഡി.ജി.പി ഒ.പി സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സമൂഹ മാധ്യമങ്ങളുടെ പ്രവർത്തന ങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപാര്‍ഹവും തീവ്ര വികാരമുണര്‍ത്തുന്ന തരത്തിലുമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
ക്രമസമാധാനം ഉറപ്പാക്കുന്നതിന് എല്ലാവിധ മുൻകരുതലും പൂർത്തിയായിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതിനുള്ള ശ്രമം നടന്നാൽ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഒ.പി സിങ് പറഞ്ഞു.
സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാർ പരസ്യ പ്രസ്താവന നടത്തുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്കിയിരുന്നു. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്. ഇക്കാര്യത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്നും യോഗി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വിധി വരുന്നതിന് മുന്നോടിയായി തങ്ങളുടെ സുരക്ഷിതത്വത്തിനായി കേന്ദ്ര അർധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് അയോധ്യയിലെ മുസ്ലിംകൾ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ അർധ സൈനിക വിന്യാസിക്കണമെന്ന് ഫൈസാബാദിലെ ജില്ല ഭരണകൂടത്തോടാണ് ഇയ്യതുൽ ഉലമായേ ഹിന്ദ് അയോധ്യ യൂനിറ്റ് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.