Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ഭൂമി തർക്കം:...

ബാബരി ഭൂമി തർക്കം: സുപ്രീം കോടതി ജനുവരി നാലിന്​ പരിഗണിക്കും

text_fields
bookmark_border
ബാബരി ഭൂമി തർക്കം: സുപ്രീം കോടതി ജനുവരി നാലിന്​ പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ്​​രി മ​സ്​​ജി​ദ്​ കേ​സി​ൽ സു​പ്രീം​കോ​ട​തി ജ​നു​വ​രി നാ​ലി​ന്​ വാ​ദം​​കേ​ൾ​ക്കും. ചീ​ഫ ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യ്, ജ​സ്​​റ്റി​സ്​ എ​സ്.​കെ. കൗ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ബെ​ഞ്ചാ​ണ്​ വാ​ദം​കേ​ൾ​ക്കു​ക.

ബാ​ബ​​രി മ​സ്​​ജി​ദ്​ ഉ​ൾ​പ്പെ​ടു​ന്ന 2.77 ​ഏ​ക്ക​ർ ഭൂ​മി സു​ന്നി വ​ഖ​​ഫ്​ ബോ​ർ​ഡ്, നി​ ർ​മോ​ഹി അ​ഖാ​ര, രാം​ല​ല്ല എ​ന്നി​വ​ക്ക്​ ന​ൽ​കി 2010ൽ ​അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ലാ​ണ്​ വാ​ദം​കേ​ൾ​ക്കു​ക. 14 ഹ​ര​ജി​ക​ളാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേ​സ്​ ജ​നു​വ​രി ആ​ദ്യ​വാ​രം പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 29ന്​ ​തീ​രു​മാ​നി​ച്ചി​രു​ന്നു. തീ​യ​തി നേ​ര​ത്തേ​യാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി പി​ന്നീ​ട്​ പ​ര​മോ​ന്ന​ത കോ​ട​തി ത​ള്ളി. ജ​നു​വ​രി​യി​ലേ​ക്ക്​ നീ​ട്ടി​യ​തോ​ടെ​ ​അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി കേ​സി​ൽ വി​ധി ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യി​രു​ന്നു.

ഇ​ത്​ മു​ന്നി​ൽ​ക്ക​ണ്ട്​ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നു. കേ​സി​ൽ വാ​ദം​കേ​ൾ​ക്ക​ൽ​ ​എ​ല്ലാ ദി​വ​സ​വും ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി വി​ധി പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ താ​ൽ​പ​ര്യ​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ തി​ങ്ക​ളാ​ഴ്​​ച അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjidbabari masjid casemalayalam newsRam temple case
News Summary - babari masjid case-india news
Next Story