അടച്ചിട്ട കോടതിയിൽ അഞ്ചംഗ ബെഞ്ചിന്റെ പ്രത്യേക യോഗം
text_fieldsന്യൂഡൽഹി: അന്തിമവാദം അവസാനിപ്പിച്ച കേസിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് ചീഫ് ജസ്റ്റിസ ് രഞ്ജൻ ഗൊഗോയിയുെട ചേംബറിൽ ചേർന്നതോടെ ബാബരി ഭൂമി കേസിെൻറ വിധി പ്രഖ്യാപനം മ ാത്രം ബാക്കി. അന്തിമ വാദത്തിെൻറ അവസാനദിനം തങ്ങൾ സമർപ്പിച്ച ഭൂപടം വലിച്ചുകീറിയ മ ുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെതിരെ ഹിന്ദു മഹാസഭ ബാർ കൗൺസിലിനെ സമീപിച്ചു.
അതി നിടെ ബാബരി ഭൂമിക്കായി അന്തിമവാദത്തിെൻറ അവസാനനിമിഷം വരെ ഉത്തർപ്രദേശ് സുന്നി വ ഖഫ് ബോർഡ് സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി മൂന്നംഗ മധ്യസ് ഥ സമിതിക്ക് മുമ്പാകെ സമവായ നിർദേശം സമർപ്പിച്ചത് ചെയർപേഴ്സൻ സഫർ അഹ്മദ് ഫാ റൂഖിയുെട നിർദേശ പ്രകാരമാണെന്ന് അഭിഭാഷകൻ സ്ഥീരികരിച്ചു. അഭിഭാഷകരും കക്ഷികളുമില്ലാതെയാണ് 40 ദിവസെത്ത അന്തിമവാദത്തിന് ശേഷം ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് കൂടിയിരുന്നത്.
കേസിെൻറ അന്തിമവാദം ഇൗയാഴ്ച അവസാനിപ്പിക്കാൻ നിശ്ചയിച്ചപ്പോൾ തന്നെ ഒരു ദിവസം ബെഞ്ച് മാത്രമായി ഇരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് അഞ്ചംഗ ബെഞ്ച് അടച്ചിട്ട കോടതിയിൽ ഇരുന്നത്. വിധിപറയാൻ മാറ്റിവെച്ച കേസിൽ കക്ഷികൾക്ക് ഇപ്പോൾ സമർപ്പിച്ചതിനപ്പുറം പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നൽകിയ മൂന്നു ദിവസത്തെ സമയം ശനിയാഴ്ച അവസാനിക്കും.
അന്തിമവാദത്തിൽ പറഞ്ഞതിനപ്പുറം ഒന്നും സമർപ്പിക്കാനില്ലെന്ന് സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ തന്നെ അറിയിച്ചിരുന്നു. എന്നാൽ, വഖഫ് ബോർഡിെൻറ ആ നിലപാടിന് വിരുദ്ധമായി ബാബരി ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള മധ്യസ്ഥ സമിതിയുടെ സമവായ ഫോർമുല അംഗീകരിക്കാമെന്ന് ബോർഡ് ചെയർപേഴ്സൻ സഫർ ഫാറൂഖി നിലപാട് എടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ അഡ്വ. സയ്യിദ് റിസ്വി വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ഹിന്ദുപക്ഷത്തെ ‘രാംജനംഭൂമി പുനരുദ്ധാർ സമിതി’യുടെ അജയ് ഗൗതമിനൊപ്പം സുപ്രീംകോടതി വളപ്പിൽ മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് അേദ്ദഹം ഇക്കാര്യമറിയിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ രഹസ്യസ്വഭാവത്തിലായതിനാൽ ഉള്ളടക്കം പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബാബരി ഭൂമി കേസിൽ തങ്ങളുടെ അഭിഭാഷകൻ സമർപ്പിച്ച ഭൂപടം വലിച്ചുകീറിയ രാജീവ് ധവാനെതിരെ അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ ഒരു വിഭാഗം പരാതിയുമായി ബാർ കൗൺസിലിനെ സമീപിച്ചു. രാമജന്മസ്ഥലം അടയാളപ്പെടുത്തിയ ഭൂപടം സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകനായ ധവാൻ കീറിയത് അധാർമിക പ്രവൃത്തിയാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.
ചാനലുകൾക്ക് നിർദേശങ്ങളുമായി എൻ.ബി.എസ്.എ
ന്യൂഡൽഹി: ബാബരി കേസ് റിപ്പോർട്ട് ചെയ്യുന്ന വേളയിൽ ടെലിവിഷൻ ചാനലുകൾ പാലിക്കേണ്ട നിർദേശങ്ങളുമായി ‘ദ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റി’ (എൻ.ബി.എസ്.എ). സംഘർഷാവസ്ഥക്ക് കാരണമാകുന്ന തരം ചർച്ചകൾ ഒഴിവാക്കാനാണ് പൊതുനിർദേശം. വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണ സമിതിയാണ് എൻ.ബി.എസ്.എ. എന്നാൽ, ഈ നീക്കത്തിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. മാധ്യമ നിയന്ത്രണ നീക്കമാണിതെന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന വാദം.
ഈ വിഷയത്തിൽ ബാബരി മസ്ജിദ് തകർക്കുന്ന വിഡിയോ ദൃശ്യം ഉപയോഗിക്കാൻ പാടില്ലെന്നും ബുധനാഴ്ച പുറപ്പെടുവിച്ച രണ്ടുപേജ് നിർദേശത്തിൽ പറയുന്നു. വിധിക്ക് മുമ്പ് കോടതി പരിഗണനയിലുള്ള കാര്യങ്ങളിൽ ഊഹാപോഹങ്ങൾ പാടില്ല. ഇക്കാര്യത്തിൽ വ്യക്തികളുടെ പ്രതിഷേധങ്ങളോ ആഘോഷങ്ങളോ കാണിക്കരുത്. ഏതെങ്കിലും സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതോ പ്രീണിപ്പിക്കുന്നതോ ആയ റിപ്പോർട്ടുകൾ പാടില്ല. തീവ്ര നിലപാടുകൾക്ക് അവസരം നൽകരുത്. പ്രകോപനപരമായ ചർച്ചകൾ ഒഴിവാക്കണം -എൻ.ബി.എസ്.എ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.