ബാബരി ഭൂമി: കെ.കെ. മുഹമ്മദ് പറയുന്നത് കള്ളമെന്ന് അലീഗഢ് ചരിത്ര വിഭാഗം മേധാവി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദിെൻറ ഭൂമിയുമായി ബന്ധപ്പെട്ട് മലയാളിയായ പുരാവസ്തു വകുപ്പ് വിദഗ്ധൻ കെ.കെ. മുഹമ്മദ് കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുഹമ്മദിെൻറ സുഹൃത്ത് കൂടിയായ അലീഗഢ് സർവകലാശാല ചരിത്ര വിഭാഗം മേധാവി അലി നദീം റസാവി. അയോധ്യയിൽ ഉത്ഖനനം നടത്തിയ ബി.ബി. ലാലിെൻറ നേതൃത്വത്തിെല പുരാവസ്തു വിദഗ്ധ സംഘത്തിൽ കെ.കെ. മുഹമ്മദ് ഉണ്ടായിരുെന്നന്ന വാദം ശുദ്ധ കളവാണെന്നും അലി റസാവി വ്യക്തമാക്കി.
ബാബരിഭൂമി കേസിെൻറ അന്തിമവാദം സുപ്രീംകോടതിയിൽ അവസാനത്തിലേക്ക് അടുത്തുകൊണ്ടിക്കുകയാണ്. ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ താനടങ്ങുന്ന പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന തരത്തിൽ ‘ടൈംസ് ഒാഫ് ഇന്ത്യ’ പത്രത്തിന് ഇൗ മാസം ഒന്നിന് മുഹമ്മദ് അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖം ഉത്തരേന്ത്യയിൽ വിവാദമായ പശ്ചാത്തലത്തിലാണ് അലീഗഢ് ചരിത്ര വിഭാഗം മേധാവി ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പുമായി രംഗത്തുവന്നത്. ബി.ബി. ലാലിെൻറ സംഘത്തിലുണ്ടായിരുെന്നന്ന് മാത്രമല്ല, ആ സംഘത്തിലെ ഏക മുസ്ലിം അംഗമായിരുെന്നന്ന് കൂടി മുഹമ്മദ് കള്ളം പറഞ്ഞുവെന്ന് റസാവി കുറ്റെപ്പടുത്തി. സംഘത്തിൽ മുഹമ്മദ് ഒരിക്കലും അംഗമായിരുന്നില്ലെന്നതിന് ബി.ബി. ലാൽ സമർപ്പിച്ച വാർഷിക റിപ്പോർട്ട് തെളിവാണെന്നും അതിൽ മുഹമ്മദിെൻറ പേര് ഒരിടത്തുമില്ലെന്നും അദ്ദേഹം തുടർന്നു.
ബി.ബി. ലാലിെൻറ നേതൃത്വത്തിലെ ഉത്ഖനനം നടക്കുന്നത് 1976-77, 1977-78,1978-79 വർഷങ്ങളിലാണ്. അലീഗഢ് സർവകലാശാല വെബ്സൈറ്റിലെ ബയോഡേറ്റ പ്രകാരം കെ.കെ. മുഹമ്മദ് തെൻറ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത് 1975ലും ന്യൂഡൽഹിയിലെ സ്കൂൾ ഒാഫ് ആർക്കിയോളജിയിൽ പുരാവസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ ചെയ്യുന്നത് 1976-77ലുമാണ്. അലീഗഢ് ചരിത്ര വിഭാഗത്തിെൻറ പുരാവസ്തുവകുപ്പിൽ ഗവേഷക സഹായിയായി 1978ൽ ആദ്യ നിയമനം ലഭിച്ച മുഹമ്മദിനെ സ്ഥിരപ്പെടുത്തുന്നത് 1979ലാണ്. ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയിൽ ചേരുന്ന 1988 വരെ അദ്ദേഹം അസിസ്റ്റൻറ് ആർക്കിയോളജിസ്റ്റായി അലീഗഢിലുണ്ടായിരുന്നു. പിന്നെയെങ്ങനെയാണ് മുഹമ്മദ് അയോധ്യയിൽ ഉത്ഖനനം നടത്തിയ സംഘത്തിലുണ്ടാകുക? എങ്ങനെയാണ് ആ സംഘത്തിലെ ഏക മുസ്ലിം അംഗം എന്ന് മുഹമ്മദ് അവകാശപ്പെടുക? പുരാവസ്തു ഡിപ്ലോമ വിദ്യാർഥി എന്നനിലയിൽ അദ്ദേഹം രണ്ടോ മൂന്നോ ദിവസത്തേക്ക് അയോധ്യയിൽ വന്നിരിക്കാമെന്നും അതു പതിവാണെന്നും റസാവി കൂട്ടിച്ചേർത്തു.
ബി.ബി. ലാലിെൻറ നേതൃത്വത്തിെല സംഘം ക്ഷേത്രത്തിെൻറ തൂണുകൾ കണ്ടെത്തിയെന്ന മുഹമ്മദിെൻറ അവകാശവാദവും ശരിയല്ല. എ.എസ്.െഎ.എ.ആർ റിപ്പോർട്ടിൽ അതിനെക്കുറിച്ചൊരു വാക്കുപോലുമില്ല. അയോധ്യയിലെ ബുദ്ധമത അവശിഷ്ടങ്ങളെ കുറിച്ചാണ് മുഹമ്മദ് മറ്റൊരു കള്ളം പറഞ്ഞതെന്ന് റസാവി തുടർന്നു. ബി.ബി. ലാലിെൻറ ഉത്ഖനനത്തിൽ അത് കണ്ടെത്തിയിട്ടില്ലായിരിക്കാമെങ്കിലും കണ്ണിങ് ഹാമിെൻറ പര്യവേക്ഷണത്തിലും അലഹബാദ് ഹൈകോടതി നിർദേശ പ്രകാരം 2003ൽ ബാബരി മസ്ജിദ് ഭൂമിയിൽ പുരാവസ്തു വിദഗ്ധൻ ബി.ആർ. മണിയുടെ നേതൃത്വത്തിൽ നടന്ന ഉത്ഖനനത്തിലും ബുദ്ധമതസ്തൂപം കണ്ടെടുത്തിട്ടുണ്ട്. മണിയും സംഘവും അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിന് സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യമുെണ്ടന്നും മുഹമ്മദ് ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത റസാവി തുടർന്നു.
അയോധ്യയിൽ പോയത് ട്രെയിനിയായി –കെ.കെ. മുഹമ്മദ്
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂൾ ഒാഫ് ആർക്കിയോളജിയിലെ ഡിപ്ലോമ വിദ്യാർഥിയെന്ന നിലയിൽ ട്രെയിനിയായിട്ടാണ് താൻ അയോധ്യയിൽ പോയതെന്ന് കെ.കെ. മുഹമ്മദ്. അയോധ്യയിലെ ബാബരി ഭൂമി ഉൽഖനനത്തെക്കുറിച്ച് മുഹമ്മദ് പറയുന്നത് കള്ളമാണെന്ന അലീഗഢ് ചരിത്രവിഭാഗം മേധാവി അലി നദീം റസാവിയുടെ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒാരോ വർഷവും പുരാവസ്തു വകുപ്പ് ഡിപ്ലോമ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിെൻറ ഭാഗമായാണ് അയോധ്യയിൽ പോയതെന്ന് മുഹമ്മദ് വിശദീകരിച്ചു.
രണ്ടു മാസമായിരുന്നു ക്യാമ്പ്. ബി.ബി. ലാൽ ആയിരുന്നു ഉത്ഖനനത്തിെൻറ ഡയറക്ടർ. അയോധ്യയിൽ ബി.ബി. ലാലും സംഘവും ഉത്ഖനനം നടത്തിയത് ഒരു വർഷമാണ്. തുടർവർഷങ്ങളിൽ അതിെൻറ തുടർച്ചയായി നടന്ന ഖനനം അയോധ്യക്കു പുറത്തായിരുന്നു. ബി.ബി. ലാലിെൻറ ഉത്ഖനന സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രത്തിെൻറ തൂണുകളെക്കുറിച്ച് പരാമർശമുണ്ടെന്ന് പറഞ്ഞിട്ടില്ല. ലാലിെൻറ റിപ്പോർട്ടിൽ അതില്ലെങ്കിലും ഗസറ്റിയർ റിപ്പോർട്ടുകളിലും അതിനുമുമ്പുള്ള പല റിപ്പോർട്ടുകളിലും ഒക്കെ വന്നതാണിതെന്നും അത് പുതിയ കണ്ടുപിടിത്തമല്ലെന്നും മുഹമ്മദ് പറഞ്ഞു.
ബി.ബി. ലാലിെൻറ റിപ്പോർട്ടിൽ അത് വരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം ഉത്ഖനനത്തിൽ തൂണുകളുടെ അടിത്തറകളാണ് കണ്ടുപിടിച്ചതെന്നും എന്നാൽ അെതാരു വിഷയമായി അദ്ദേഹം എടുത്തിരുന്നില്ലെന്നുമായിരുന്നു മുഹമ്മദിെൻറ മറുപടി. ആരും അതൊരു വിഷയമായി അന്ന് പരിഗണിച്ചിരുന്നില്ല. ബി.ബി. ലാൽ ആദ്യം സമർപ്പിച്ചത് പ്രാഥമിക റിപ്പോർട്ടാണ്. അതിൽ വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നും കെ.കെ. മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.