ബാബരി മസ്ജിദ്- രാമജന്മഭൂമി തർക്കം; മധ്യസ്ഥ നിര്‍ദേശം സംഘ്പരിവാര്‍ അജണ്ട
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള സുപ്രീംകോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത വേണമെന്ന സംഘ്പരിവാര്‍ ആവശ്യത്തെയാണ് പരമോന്നത കോടതി ചൊവ്വാഴ്ച പിന്തുണച്ചത്. ഒരുഭാഗത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കേസില്‍ കക്ഷി ചേര്ന്നുകൊണ്ടിരിക്കുമ്പോള്തന്നെയായിരുന്നു മറുഭാഗത്ത് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുണ്ടാക്കാന്‍ ഒറ്റപ്പെട്ടു നില്ക്കുന്ന മുസ്ലിം സംഘടനകളെയും വ്യക്തികളെയും സംഘ്പരിവാര്‍ സമീപിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പി നേതാവും എം.പിയുമായ സുബ്രമണ്യന്‍ സ്വാമിയാണ് രണ്ടിനും മുന്നിലുള്ളത്.
മുസ്ലിം പള്ളി എവിടേക്കും മാറ്റിസ്ഥാപിക്കാമെന്നും പ്രവാചകെൻറ കാലംതൊട്ട് സൗദി അറേബ്യയില്‍ ഇങ്ങനെ മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും ബാബരി മസ്ജിദിെൻറ കാര്യത്തിലും ആ വിട്ടുവീഴ്ച മുസ്ലിംകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നുമുള്ള വാദഗതിയാണ് കോടതിയില്‍ കേസ് അനുകൂലമാക്കാനും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് നടത്താനും സംഘ്പരിവാര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്ന അപേക്ഷയിലും സ്വാമി നിരത്തിയ വാദമിതാണ്.
അയോധ്യയില്‍ 1528ല്‍ പണിത ബാബരി മസ്ജിദിനകത്ത് 1949 ഡിസംബറില്‍ ദുരൂഹമായി രാമവിഗ്രഹം സ്ഥാപിക്കുകയും ആ പേരില്‍ പള്ളിക്ക് താഴിടുകയും ചെയ്തതോടെ തുടങ്ങിയ കേസാണ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചത്. കഴിഞ്ഞ വർഷം അന്തരിച്ച മുഹമ്മദ് ഹാഷിം അന്‍സാരി 1961ല്‍ മറ്റ് ആറു പേരോടൊപ്പം ചേര്‍ന്നാണ് ബാബരി മസ്ജിദിനുവേണ്ടി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിെൻറ പേരില്‍ കോടതിയെ സമീപിക്കുന്നത്. കേസ് സുന്നി വഖഫ് ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തിട്ടും പ്രായാധിക്യത്തിെൻറ അവശതകള്‍ക്കിടയിലും അന്‍സാരിയെ പിന്തുടര്ന്ന് ഹിന്ദുത്വകക്ഷികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും സമ്മര്‍ദത്തിലാക്കി. അന്‍സാരിയെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ച് രാമക്ഷേത്രം നിര്‍മിക്കുകയെന്നതായിരുന്നു അവരുടെ അജണ്ട. ഹിന്ദുത്വ കേന്ദ്രങ്ങള്‍ അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നെങ്കിലും അന്‍സാരിയെ തങ്ങള്‍ വിചാരിച്ചിടത്തേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പിതാവ് നടത്തിയ പോരാട്ടം തുടരുമെന്ന് അദ്ദേഹത്തിെൻറ മരണശേഷം മകന് ഇഖ്ബാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാബരി മസ്ജിദ് നില്ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഹിന്ദു സംഘടനകള്‍ ഉന്നയിച്ച അവകാശത്തര്‍ക്കത്തില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധി പറയാനിരിക്കെ 2010ലും മധ്യസ്ഥ ആവശ്യം ഉയര്‍ന്നിരുന്നു. ഒത്തുതീര്‍പ്പിലൂടെ കേസില്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട്, മുന്‍ ജഡ്ജി രമേഷ് ചന്ദ്ര ത്രിപാഠിയാണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍, സുപ്രീംകോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചതും അതിനെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിെലത്തിയതും. പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിനു വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിെൻറ വിധി. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും സമര്‍പ്പിച്ച അപ്പീലിലാണ് ഈ കേസില്‍ ഒരു റോളുമില്ലാത്ത സുബ്രമണ്യൻ സ്വാമിയെ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം കക്ഷിചേര്‍ത്തത്.
പള്ളി പൊളിച്ച് തൽസ്ഥാനത്ത് കര്‍സേവകര്‍ സ്ഥാപിച്ച അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിെൻറ അറ്റകുറ്റപ്പണി നടത്താന്‍ സ്വാമി സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി ആദ്യം ഉത്തരവിട്ടിരുന്നു. താല്‍ക്കാലിക ക്ഷേത്രത്തിെൻറ അറ്റകുറ്റപ്പണിക്ക് ഫൈസാബാദ് ജില്ല മജിസ്ട്രേറ്റ് നേതൃത്വം വഹിക്കണമെന്നും മേല്‍നോട്ടത്തിനായി രണ്ട് സ്വതന്ത്ര നിരീക്ഷകരെ വെക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സ്വാഗതംചെയ്ത് സംഘ്പരിവാര്‍; തള്ളിക്കളഞ്ഞ് മുസ്ലിം വിഭാഗം
രാമക്ഷേത്രത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സംഘ്പരിവാര്‍ രാജ്യമൊട്ടുക്കും നീക്കം നടത്തുന്നതിനിടയില്‍ സുപ്രീംകോടതി മധ്യസ്ഥ ശ്രമവുമായി രംഗത്തുവന്നത് ആർ.എസ്.എസിെൻറ രാമക്ഷേത്ര പ്രസ്ഥാനത്തെ വീണ്ടും സജീവമാക്കി. സുപ്രീംകോടതിയുടെ നീക്കം മുഴുവന്‍ സംഘ്പരിവാര്‍ നേതാക്കളും ഒരേസ്വരത്തില്‍ സ്വാഗതം ചെയ്തപ്പോള്‍ മതേതര കക്ഷികളും മുസ്ലിം സംഘടനകളും നിര്‍ദേശം തള്ളി.
സുപ്രീംകോടതി നിര്‍ദേശത്തിെൻറ ചൈതന്യം ഉള്‍ക്കൊണ്ട് രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സം നീക്കണമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി, മഹേഷ് സിങ്, രാമക്ഷേത്ര പ്രസ്ഥാനത്തെ നയിച്ച ബി.ജെ.പി എം.പി വിനയ് കത്യാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുസ്ലിംകള് ചര്‍ച്ചക്ക് തയാറാകാത്തതിനാല്‍ സുപ്രീംകോടതിതന്നെ മധ്യസ്ഥത വഹിക്കണമെന്ന് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.
സുപ്ര ീംകോടതിയുടെ നിർദേശം സ്വാഗതാർഹമാണെന്ന് ആർ.എസ്.എസ് വ്യക്തമാക്കി. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും എല്ലാവരുടെയും പങ്കാളിത്തത്തോടെ ക്ഷേത്രം നിർമിക്കണമെന്നും ആർ.എസ്.എസ് ജോ. ജനറൽ സെക്രട്ടറി ദത്താേത്രയ ഹൊസബാലെ പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ ആർ.എസ്.എസ് നേരിട്ട് കക്ഷിയല്ലെന്നും ‘ധർമ സൻസദ്’ ആണ് രാം ജന്മഭൂമി പ്രസ്ഥാനത്തെ നയിക്കുന്നതെന്നും അവരുടെ തീരുമാനത്തെ തങ്ങൾ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, നിര്‍ദേശം സ്വീകാര്യമല്ലെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനുമായ സഫരീയാബ് ജീലാനി വ്യക്തമാക്കി. രണ്ടുപ്രാവശ്യം പരാജയപ്പെട്ട മധ്യസ്ഥ ശ്രമത്തിന് ഇനി മുസ്ലിംകളില്ല. കേസില്‍ സുബ്രമണ്യൻ സ്വാമി കക്ഷിയുമല്ല. കേസില്‍ കക്ഷികളല്ലാത്ത ഇത്തരം വ്യക്തികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയോട് പറയുമെന്നും സഫരിയാബ് കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥതയിൽ സംശയമുണ്ട് –ഇ.ടി
ബാബരി മസ്ജിദ് പ്രശ്നത്തിൽ തർക്കം പരിഹരിക്കുന്നതിന് സുപ്രീംകോടതിതന്നെ അന്തിമ വിധി പറയണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഇപ്പോൾ വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസിെൻറ അഭിപ്രായപ്രകടനമാണ്. നിലവിലെ മൗലികപ്രശ്നം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ്. തർക്കഭൂമി മൂന്നാക്കി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈകോടതി അപ്പീലിനുമേൽ ആണ് ഇപ്പോൾ സുപ്രീംകോടതിയുെട നിരീക്ഷണം ഉണ്ടായിരിക്കുന്നത്. മൗലികമായ പ്രശ്നം കോടതിയുടെ മുമ്പാകെ ഇരിക്കുന്ന ഘട്ടത്തിൽ മധ്യസ്ഥതയുടെ പ്രായോഗികതയിൽ ലീഗിന് സംശയമുണ്ട്. ബാബരി മസ്ജിദ് പ്രശ്നത്തിൽ കോടതിയുടെ അന്തിമ വിധി ലീഗ് മാനിക്കും. േക്ഷത്രം പണിയാൻ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി നൽകിയ ഹരജി ചർച്ച ചെയ്യവേയുള്ള അഭിപ്രായ പ്രകടനമാണ് ഉണ്ടായത്്. ശാശ്വത പരിഹാരം സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കലാണെന്നും ഇ.ടി പറഞ്ഞു. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ നിലപാടിനോട് ലീഗ് യോജിച്ചു നിൽക്കും.
മാധ്യസ്ഥ്യമല്ല, കോടതിവിധിയാണ് വേണ്ടത് –െയച്ചൂരി
ബാബരി മസ്ജിദ്^രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതിക്കു പുറത്തുള്ള മാധ്യസ്ഥ്യമല്ല, കോടതിയുടെ തീർപ്പാണ് ഉണ്ടാകേണ്ടതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് സാധ്യമാകാത്തതിനാലാണ് കേസ് കോടതി മുമ്പാകെ എത്തിയത്. കേസ് കോടതി മുമ്പാകെ എത്തിയ സാഹചര്യത്തിൽ രേഖകൾ പരിേശാധിച്ച് ഉടമാവകാശം ആരെന്ന് തീർപ്പാക്കുകയെന്ന് കോടതിയുടെ ജോലി. കോടതി അതിെൻറ േജാലി ചെയ്യെട്ട. ഭൂമിയുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട തർക്കം ആധാരവും അനുബന്ധ രേഖകളും പരിശോധിച്ച് തീർപ്പാക്കണം. വിധി പുറത്തുവന്നശേഷമുള്ള കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും എന്തൊക്കെ വേണമെന്നത് അപ്പോൾ ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.