Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്​ജിദ്​...

ബാബരി മസ്​ജിദ്​ നിന്നിടത്ത്​ ക്ഷേത്രം;​ തെളിവില്ലെന്ന്​ പുരാവസ്​തു ഗവേഷക

text_fields
bookmark_border
ബാബരി മസ്​ജിദ്​ നിന്നിടത്ത്​ ക്ഷേത്രം;​ തെളിവില്ലെന്ന്​ പുരാവസ്​തു ഗവേഷക
cancel

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ നിന്നിടത്ത്​ ക്ഷേത്രാവശിഷ്​ടങ്ങൾ കണ്ടെത്തിയ വാദത്തിന്​ യാതൊരു തെളിവുമില്ലെന്ന്​ പുരാവസ്​തു ഗവേഷകയുടെ വെളിപ്പെടുത്തൽ. ആറുമാസത്തെ ഉത്​ഖനനത്തിനുശേഷം ക്ഷേത്രാവശിഷ്​ടങ്ങളുടെ​ തെളിവ്​ കണ്ടെത്തിയെന്നാണ്​ ആർക്കിയോളജിക്കൽ സർവേ അലഹാബാദ്​ ഹൈകോടതിയെ അറിയിച്ചത്​. 16ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയാണ്​ 1992 ഡിസംബർ ആറിന്​ കർസേവകർ തകർത്തത്​.

സകല മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു ആർക്കിയോളജിക്കൽ സർവേയുടെ ഉത്​​ഖനനമെന്നാണ്​ പുരാവസ്​തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും ചൂണ്ടിക്കാട്ടുന്നത്​. ഇത്തരമൊരു തെറ്റിദ്ധാരണ പരത്തുംവിധം ഹൈകോടതിയിൽ റിപ്പോർട്ട്​ നൽകിയത്​ യാതൊരു തെളിവുകളുടേയും പിൻബലമില്ലാതെയാണെന്നാണ്​ അവരുടെ വാദം. ജവഹർലാൽ നെഹ്​റു സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറാണ്​ സുപ്രിയ. ശിവ നടാർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയാണ്​ ജയ മേനോൻ.

ആർക്കിയോളജിക്കൽ സർവേ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടി​​​െൻറ ഉപസംഹാരത്തിൽ പറയുന്നതൊന്നും ഉത്​ഖനനത്തിൽ കണ്ടെത്തിയിട്ടില്ലെന്ന്​ അവർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. തെളിവ്​ ശേഖരണവും അതി​​​െൻറ വ്യാഖ്യാനവും വ്യക്തമാക്കി 2010ൽ ഇരുവരും ഇക്കണോമിക്​ ആൻഡ്​ പൊളിറ്റിക്കൽ വീക്ക്​ലിയിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ബാബരി മസ്​ജിദ്​ ധ്വംസനത്തി​​​െൻറ 26ാം വാർഷികത്തി​​​െൻറ ഭാഗമായി ഹഫ്​പോസ്​റ്റ്​ ഇന്ത്യക്കുവേണ്ടിയുള്ള അഭിമുഖത്തിൽ അന്നത്തെ വാദം അവർ വീണ്ടും നിരത്തി. കെട്ടിച്ചമച്ച കൃത്രിമമായ ഉപസംഹാരത്തോടുകൂടിയാണ്​ ആർക്കിയോളജിക്കൽ സർവേ ഹൈകോടതിയിൽ റിപ്പോർട്ട്​ നൽകിയത്​. തെളിവുതേടിയുള്ള ഉത്​​ഖനനത്തി​​​െൻറ മാനദണ്ഡങ്ങൾ മനഃപൂർവം ലംഘിച്ചത്​ ഉത്​​ഖനന​ ച​ുമതലക്കാരനായ ബി.ആർ. മണിയാണ്​. ഇദ്ദേഹത്തെയാണ്​ പിന്നീട്​ ദേശീയ മ്യൂസിയത്തി​​​െൻറ ഡയറക്​ടർ ജനറലായി മോദി സർക്കാർ നിയമിച്ചതെന്നും അഭിമുഖത്തിൽ സുപ്രിയ വർമ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaBabri Masjidmalayalam newsUttar Pradesh
News Summary - Babari masjid issue-india news
Next Story