രണ്ടുനേരം ബാങ്കും നമസ്കാരവുമില്ലെങ്കിൽ അതു പള്ളിയല്ല –നിർമോഹി അഖാഡ
text_fieldsന്യൂഡൽഹി: ചുരുങ്ങിയത് രണ്ടുനേരം നമസ്കാരവും ബാങ്ക് വിളിയുമില്ലെങ്കിൽ പിന്നെ അത ് മുസ്ലിം പള്ളിയല്ലെന്ന് നിർമോഹി അഖാഡ സുപ്രീംകോടതിയിൽ. 1934 മുതൽ ബാബരി മസ്ജിദി ൽ വെള്ളിയാഴ്ച നമസ്കാരം മാത്രമേ നടക്കാറുള്ളൂ എന്നും ആ നിലക്ക് ബാബരി മസ്ജിദ് മു സ്ലിം പള്ളിയല്ലെന്നും അഖാഡയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു.
ബാബരി ഭൂമി കേസിെൻറ അന്തിമ വാദത്തിെൻറ 15ാം നാളിലാണ് നിർമോഹി അഖാഡയുടെ അഭിഭാഷകൻ പി.എൻ. മിശ്ര ഇൗ വാദമുയർത്തിയത്. ഖുർആനും ഹദീസും വെച്ച് ബാബരി മസ്ജിദ് പള്ളിയല്ലെന്ന് താൻ സ്ഥാപിക്കുമെന്ന് മിശ്ര പറഞ്ഞു.
രണ്ടു സമുദായങ്ങൾ തമ്മിൽ തർക്കമുള്ള ഒരു കാര്യത്തിൽ ഒരു കൂട്ടർ അതു പള്ളിയാണെന്ന് വിശ്വസിക്കുന്നു എന്നതുകൊണ്ടു മാത്രം അതവർക്ക് കൊടുക്കാനാവില്ല. മതപരമായ തർക്കങ്ങളുണ്ടാകുേമ്പാൾ മത പ്രമാണങ്ങളും പരിശോധിക്കണം.
ഹിന്ദു ഭൂമി കീഴ്പെടുത്തിയാൽ അവിടത്തെ സ്വത്തുക്കൾ എടുക്കരുതെന്നും ജിസ്യ എന്ന കരം പിരിക്കണമെന്നുമാണ് ഇമാം അബൂ ഹനീഫ പറയുന്നതെന്ന് മിശ്ര തുടർന്നു. ഒരു അമ്പലം തകർത്തുണ്ടാക്കുന്ന പള്ളി പള്ളിയല്ലെന്ന മുസ്ലിംകളുടെ അഭിപ്രായ പ്രകടനവും മിശ്ര സുപ്രീംകോടതിക്ക് മുമ്പാകെ വെച്ചു. വുദു എടുക്കുന്ന സ്ഥലവും മിനാരങ്ങളും ഒരു മുസ്ലിംപള്ളിക്ക് നിർബന്ധമാണെന്നും മിശ്ര വാദിച്ചു.
ഇബ്രാഹീം ലോധിയെ ബാബർ തോൽപിച്ചതോടെ ആ ഭൂപ്രദേശം ബാബറിേൻറതായെങ്കിൽ വഖഫ് സ്വത്തുക്കൾ മാത്രം ലോധിയുടേതാകുന്നതെങ്ങനെയെന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. തിരുപ്പതി ബാലാജി ക്ഷേത്രം സമർപ്പിച്ചത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് ആ ക്ഷേത്രത്തിെൻറ സാംഗത്യം ചോദ്യം ചെയ്യാനാകുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിർമോഹി അഖാഡയോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.