ബാബരി മസ്ജിദിന് സ്ഥലം സരയൂ തീരത്ത്?
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി പൂർണമായി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത സുപ്രീം കോടതി പകരം മസ്ജിദിനു നൽകണമെന്ന് ആവശ്യപ്പെട്ട അഞ്ചേക്കർ ഭൂമി 15 കിലോമീറ്റർ ചു റ്റളവിലാകില്ലെന്നു സൂചന. ബാബരി മസ്ജിദ് കോംപ്ലക്സിനടുത്തോ പഴയ അയോധ്യ മുനി സിപ്പൽ പരിധിയിലോ ഭൂമി അനുവദിച്ചേക്കില്ല. സരയൂ നദിയുടെ മറുകരയിൽ ജനസാന്ദ്രതയൊ ഴിഞ്ഞ ഭാഗത്ത് ഭൂമി കണ്ടെത്താനാണ് നീക്കം.
തർക്കസ്ഥലത്തിെൻറ ‘പഞ്ചകോശി പരിധി’ അഥവാ, രണ്ടു കിലോമീറ്ററിനകത്ത് മസ്ജിദിന് സ്ഥലം അനുവദിക്കില്ലെന്ന് രാമക്ഷേത്ര വിഭാഗം ആദ്യമേ നിലപാട് എടുത്തതാണ്. മുനിസിപ്പൽ പരിധിയിൽ മറ്റിടങ്ങളിലും ജനസാന്ദ്രത ഏറെ കൂടുതലാണ്. ഒഴിഞ്ഞ അഞ്ചേക്കർ ഭൂമി മസ്ജിദ് നിർമാണത്തിന് കണ്ടെത്തുക പ്രയാസം.
‘‘അയോധ്യയിൽ കണ്ണായ സ്ഥലത്തുതന്നെ നൽകണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇടം കോടതി നിർണയിച്ചിട്ടില്ല. അയോധ്യ-ഫൈസാബാദ് റോഡിൽ പഞ്ചകോശി പരിധിക്കു പുറത്ത് അനുവദിക്കാനാണ് സാധ്യതയെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
മസ്ജിദ് നിർമാണത്തിന് മേൽനോട്ടം വഹിച്ച, ബാബറുടെ കമാൻഡറായിരുന്ന മീർബാഖിയുടെ മൃതദേഹം അടക്കിയ സജൻവ ഗ്രാമത്തിൽ മസ്ജിദ് നിർമിക്കാമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും 15 കിലോമീറ്റർ ചുറ്റളവിലായതിനാൽ വേണ്ടെന്നുവെച്ചു.
അതോടൊപ്പം, സുന്നി വഖഫ് ബോർഡുമായി സഹകരിച്ച് ഭൂമി കണ്ടെത്തണമെന്നാണ് നിർദേശമെങ്കിലും പ്രദേശത്തെ മുസ്ലിംകൾ ബാബരി മസ്ജിദിനു പകരം ഭൂമി വേണ്ടെന്ന പൊതുവികാരമുള്ളവരാണ്. ‘‘ബാബരി മസ്ജിദിനു പകരം എവിടെയും ഞങ്ങൾക്ക് ഭൂമി ആവശ്യമില്ല.
ഇനി അനുവദിക്കുന്നുവെങ്കിൽ സർക്കാർ ഏറ്റെടുത്ത 67 ഏക്കർ ഭൂമിയിൽ ലഭിക്കണം’’ -അയോധ്യ മുനിസിപ്പൽ കോർപറേഷൻ അംഗം ഹാജി അസദ് അഹ്മദ് വ്യക്തമാക്കി.
ഇൗ വിഷയത്തിൽ സർക്കാറിനെ ആശ്രയിക്കാനില്ലെന്ന് പ്രദേശത്തെ മുസ്ലിം പണ്ഡിതനായ മൗലാന ജലാൽ അശ്റഫും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.