ബാബരി മസ്ജിദ്-രാമക്ഷേത്ര വിവാദം: ബി.ജെ.പിയുടെ രാഷ്ട്രീയ ഇന്ധനം
text_fieldsബാബരി മസ്ജിദ് രാമക്ഷേത്ര തർക്കം ഇന്ധനമാക്കിയാണ് ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിൽ സ്വാധീന ം ചെലുത്തിയത്. 1992ലെ ബാബരി മസ്ജിദ് തകർക്കലിലൂടെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാണ് ബി.ജെ.പി സ്വന്തമാക്കിയ ത്. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കൽ, ഏകീകൃത സിവിൽ കോഡ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവ 1989 മുതൽ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധമാണ്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന തർക്ക ഭൂമിയിൽ ക്ഷേത്രം പണിയുകയെന്നത് ഹിന്ദുത്വ കക്ഷികളുടെ പഴക്കമുള്ള ആവശ്യമായിരുന്നങ്കിലും 1980കൾക്ക് ശേഷമാണ് അത് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ തുടങ്ങിയത്. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മൃഗീയഭൂരിപക്ഷമാണ് കോൺഗ്രസ് നേടിയത്. 415 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. 48 ശതമാനം വോട്ടും കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള മുന്നണി നേടി. വാജ്പേയിയുടേയും അദ്വാനിയുടേയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കേവലം രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇതോടെ ബി.ജെ.പി രാഷ്ട്രീയത്തിെൻറ പ്രധാന അജണ്ടയായി രാമക്ഷേത്രം ഉയർത്താൻ തീരുമാനിച്ചു( പാർട്ടി ശിബിരവും വർഷവും പറയുക). ഇതിെൻറ ഭാഗമായി ബാബരിയുടെ ഗേറ്റുകൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ കക്ഷികൾ പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി ആരംഭിച്ചു.
1989ൽ ബാബരി മസ്ജിദിൽ ശിലാന്യാസത്തിന് രാജീവ് ഗാന്ധി സർക്കാർ അനുമതി നൽകിയതോടെ ബി.ജെ.പിയുടെ പ്രചാരണം പുതിയൊരു തലത്തിലേക്ക് എത്തി. രാമക്ഷേത്രം അജണ്ടയിലുൾപ്പെടുത്തി 1989ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി സീറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് 85 ആക്കി ഉയർത്തി. ഇൗ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ രാഷ്ട്രീയമുഖമായി അദ്വാനി .
1989 മുതൽ 1991 വരെയുള്ള കാലയളവിൽ . വി.പി സിങ്ങിേൻറയും ചന്ദ്രശേഖറിേൻറയും നേതൃത്വത്തിലുള്ള രണ്ട് സർക്കാറുകളാണ് രാജ്യം ഭരിച്ചത്. പഞ്ചാബിലും കശ്മീരിലുമുണ്ടായ പ്രശ്നങ്ങൾ, ജാതി രാഷ്ട്രീയത്തിെൻറ ഉദയം, സോവിയറ്റ് യൂനിയെൻറ തകർച്ച തുടങ്ങി സംഭവ ബഹുലമായിരുന്നു ആ കാലഘട്ടം. ഇത് രാജ്യത്ത് ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തിെൻറ ഉദയത്തിന് കാരണമായി. എങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം സ്വന്തമാക്കാൻ അവർക്കൊരു വൈകാരിക വിഷയം ആവശ്യമായിരുന്നു. അതിനവർ തെരഞ്ഞെടുത്തത് രാമക്ഷേത്ര വാദമാണ്.
1990 സെപ്റ്റംബർ 15ന് അന്നത്തെ ബി.ജെ.പി പ്രസിഡൻറ് എൽ. കെ. അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോമനാഥിൽ നിന്ന് വിവിധ സംസ്ഥാനങ്ങളുടെ ‘രഥമുരുട്ടി’ ഒക്ടോബർ 30ന് അയോധ്യയിൽ പതിനായിരക്കണക്കായ അനുയായികളുടെ പിന്തുണയോടെ ‘കർസേവ’ നടത്താൻ ബി.ജെ.പി തീരുമാനിച്ചു. അദ്വാനി ഒരു ദിവസം ശരാശരി 300 കിലോമീറ്റർ സഞ്ചരിക്കുകയും, ദിവസവും ആറ് റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. രഥമുരിണ്ടിടത്തെല്ലാം ഹിന്ദു മുസ്ലിം സംഘട്ടനം, ജീവഹാനി, വർഗീയ കലാപം,കൊള്ള തുടങ്ങിയ മാനവിക ദുരന്തങ്ങൾ നടമാടി. ഒക്ടോബർ 23ന് യാത്ര ബീഹാറിലെ സമസ്തിപൂരിലെത്തിയെപ്പോൾ അദ്വാനിയേയും യാത്രയേയും കയറൂരിവിട്ടാൽ രാജ്യം കൊടിയവിപത്തിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കി അന്നത്തെ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ധീരമായി അദ്വാനിയെ അറസ്റ്റു ചെയ്തു യാത്ര തടഞ്ഞു. എന്നാൽ, 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിക്കുന്നതിനും കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ കയറാനും സഹായകരമായത് ആ രഥയാത്രയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.