ബാബരി മസ്ജിദ് തകർത്തത് 17 മിനിറ്റുകൊണ്ട്; ഒാർഡിനൻസിന് എത്രസമയം വേണമെന്ന് ശിവസേന നേതാവ്
text_fieldsന്യൂഡൽഹി: ‘ബാബരി മസ്ജിദ് ഞങ്ങൾ 17 മിനിറ്റുകൊണ്ടാണ് തകർത്തത്. രാമക്ഷേത്ര നിർമാണത്തിനുള്ള നിയമ നിർമാണത്തിന് ഇനി എത്ര കാത്തിരിക്കണം?’ -ചോദ്യം ശിവസേന നേതാവ് സഞ്ജയ് റാവത്തിേൻറതാണ്.
രാഷ്ട്രപതി ഭവനിൽനിന്ന് ഉത്തർപ്രദേശ് നിയമസഭയിലേക്ക് ഒാർഡിനൻസിനുള്ള കടലാസുകൾ ശരിയാക്കാൻ എത്രസമയം വേണ്ടിവരും? എല്ലായിടത്തും ബി.ജെ.പി സർക്കാറുകളാണെന്നും റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അയോധ്യയിൽ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രനിർമാണത്തിന് മുന്നോടിയായുള്ള ‘ധരംസഭ’ നടക്കാനിരിക്കെയാണ് റാവത്തിെൻറ പ്രതികരണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.