ബാബരി: കോടതിവിധി എതിരായാൽ പ്രക്ഷോഭം -വി.എച്ച്.പി
text_fieldsഹരിദ്വാർ: അയോധ്യയിലെ ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതിവിധി എതിരായാൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്. സംഘടനയുടെ അന്താരാഷ്ട്ര അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണു സദാശിവ് കോക്ജെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അധ്യക്ഷനായശേഷം ആദ്യമായി ക്ഷേത്രനഗരിയിലെത്തിയ സദാശിവ് കോക്ജെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പാർലമെൻറ് അംഗങ്ങളിൽ സമ്മർദം ചെലുത്തി രാമക്ഷേത്രനിർമാണത്തിന് നിയമനിർമാണമാണ് വി.എച്ച്.പി ലക്ഷ്യമിടുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ഹൈന്ദവരുടെ വിശ്വാസം ബലികഴിക്കുന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കില്ലെന്നാണ് വിശ്വാസം. ആറേഴു മാസത്തിനകം സുപ്രീംകോടതി ഇക്കാര്യത്തിൽ അന്തിമവിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.