വീണുടഞ്ഞ വിശ്വാസം
text_fieldsന്യൂനപക്ഷങ്ങൾക്കും മതേതരത്വത്തിനും ഇന്നലെ നിരാശയുടെ ദിനമാണ്. അയോധ്യയിലെ തർക് കസ്ഥലം രാംലല്ല വിരാജ്മാന് കൈമാറാനുള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയ് അധ്യ ക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിെൻറ വിധി പലനിലക്കും പ്രശ്നങ്ങൾ നിറഞ്ഞതാ ണ്. ഒന്നാമതായി, വിശ്വാസത്തിെൻറ അടിസ്ഥാനത്തിലല്ല, വസ്തുതകളുടെ ബലത്തിലാണ് വിധി യെന്ന് കോടതി അവകാശപ്പെടുന്നു. യഥാർഥത്തിൽ അങ്ങനെയല്ല. 1528 മുതൽ 1857 വരെ കെട്ടിടം കൈവശ ം വെക്കാൻ സുന്നി വഖഫ് ബോർഡിെൻറ കൈവശം തെളിവില്ലെന്നു വിധിക്കാൻ കോടതി വസ്തുത ഉപയോഗിച്ചു. എന്നാൽ, ഹിന്ദു അവകാശവാദത്തിന് അത് വിശ്വാസത്തെ വകവെച്ചുകൊടുത്തു.
രാംലല്ല വിരാജ്മാൻ ഒരു നിയമാനുസൃത അസ്തിത്വമാണെന്നും 1857 നു മുമ്പ് തുടർച്ചയായി ആരാധന നടത്തിയിരുന്ന ഇടമായിരുന്നു അതെന്ന് സ്ഥാപിക്കാൻ ഹിന്ദുക്കൾക്കു കഴിയുമെന്നും പരമോന്നത നീതിപീഠം വിധിച്ചു. ജഡ്ജിമാരിൽ ഒരാളുടെ നിരീക്ഷണം അനുബന്ധമായി ചേർത്തത് കൂടുതൽ അസുഖകരമായിരുന്നു. രാംലല്ല മസ്ജിദിനകത്തെ പ്രത്യേക സ്ഥലത്തുതന്നെയാണ് ജനിച്ചത് എന്നതിന് മതിയായ തെളിവുണ്ടെന്നുവരെ അതിൽ പറഞ്ഞുവെച്ചു.
രണ്ടാമത്തേത് ഒരു സാങ്കൽപികചോദ്യമാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ടിരുന്നില്ലെങ്കിൽ കഥയെന്താകുമായിരുന്നു? ഇതേ വിധി തെന്ന സുപ്രീംകോടതി പുറപ്പെടുവിക്കുമായിരുന്നോ? കോടതി മേൽനോട്ടത്തിലുള്ള മസ്ജിദ് ധ്വംസനമായിരുന്നു അതെന്നതു പോലെയായി. അതുകൊണ്ടാണല്ലോ മസ്ജിദ് തകർത്തതിനെ വിമർശിക്കുേമ്പാഴും കോടതി ആ ക്രിമിനലിസത്തെ കുറ്റമുക്തമാക്കുന്ന തരത്തിലായി വിധി.
മൂന്നാമതായി, സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ നൽകാനുള്ള നിർദേശം മോശമായിപ്പോയി. മുസ്ലിംകൾ നീതി തേടിയാണ് കോടതിയെ സമീപിച്ചത്. അവർ ഒൗദാര്യം ഇരന്നു ചെന്നതായിരുന്നില്ല. 1993ൽ കേന്ദ്രഗവൺമെൻറ് തർക്കമന്ദിരമടക്കം 67ഏക്കർ ഭൂമി അയോധ്യയിൽ അക്വയർ ചെയ്തിട്ടുണ്ട്. അതിൽനിന്നോ, അല്ലെങ്കിൽ അയോധ്യയിൽ മറ്റെവിടെയെങ്കിലുമോ സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകുമായിരിക്കും.
ഇൗ വിധി നൽകുന്ന വിശാലമായ സന്ദേശം ന്യൂനപക്ഷങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നതാണ്. രാഷ്ട്രീയസംവിധാനങ്ങളും പൊലീസും മീഡിയയും തങ്ങൾക്കു നേരെ പകപുലർത്തിയാലും ജുഡീഷ്യറി എന്ന തെളിവെളിച്ചമുണ്ടെന്ന വിശ്വാസത്തിലാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഇത്രയും കാലം കഴിഞ്ഞുവന്നത്. ആ വിശ്വാസമാണ് ഇന്നലെ വീണുടഞ്ഞിരിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ നിലപാടും അവരെ തുല്യ അളവിൽ നിരാശപ്പെടുത്തുന്നു. വിധിയെ സ്വാഗതം ചെയ്തും ജനങ്ങളോട് സംയമനത്തിന് ആഹ്വാനം ചെയ്തും കോൺഗ്രസ് പ്രവർത്തകസമിതി ഒരു ഹ്രസ്വപ്രസ്താവനയിറക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ട്വീറ്റുകളും ആ രീതിയിൽതന്നെ. മതേതരപാർട്ടികളായ സി.പി.എം, ആർ.െജ.ഡി, ബി.എസ്.പി, ആംആദ്മി പാർട്ടി, ഡി.എം.കെ എന്നിവയും അങ്ങനെ തന്നെ.
എന്നാൽ, മറ്റു ‘മതേതര’പാർട്ടികളുടേതിൽനിന്നു കോൺഗ്രസിനെ മാറ്റിനിർത്തുന്നതാണ് അവരുടെ കമ്യൂണിക്കേഷൻ ഇൻചാർജ് രൺദീപ് സിങ് സുർജേവാലയുടേത്. ‘ജനങ്ങളുടെ വിശ്വാസത്തിെൻറ വിജയം’ എന്ന് വാർത്തസമ്മേളനത്തിൽ വിധിയെ വിശേഷിപ്പിച്ച സുർജേവാല കോൺഗ്രസിെൻറ എക്കാലത്തേയും ആവശ്യമായിരുന്നു ക്ഷേത്രനിർമാണം എന്നും വ്യക്തമാക്കി. ഇത് കോൺഗ്രസിെൻറ ഏതെങ്കിലും വാൽഘടകത്തിേൻറതല്ല, ഇത് വരുന്നത് പാർട്ടി കമ്യൂണിക്കേഷൻ ചീഫിൽ നിന്നാണ്. അതാണ് കോൺഗ്രസിെൻറ ഒൗദ്യോഗിക അഭിപ്രായം എന്നു തന്നെ കരുതണം. വിശ്വാസത്തിെൻറ വിജയമായി വിധിയെ കാണുന്നതോടെ കോൺഗ്രസ് ബി.ജെ.പിക്കും ശിവസേനക്കും ഒപ്പമെത്തുകയാണ്.
മുസ്ലിം വീക്ഷണകോണിൽ നിന്ന് രാഷ്ട്രീയമായി ഉയർന്ന പ്രധാനശബ്ദം ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയുടേതാണ്. മുസ്ലിംകൾ ഭൂമിക്കുവേണ്ടിയല്ല, നീതിക്കുവേണ്ടിയാണ് പൊരുതിയതെന്ന അദ്ദേഹത്തിെൻറ പ്രസ്താവമാണ് ശരി. മസ്ജിദ് തകർക്കാനും അതിെൻറ നിയമാവകാശം മുസ്ലിംകളിൽനിന്ന് അപഹരിക്കാനും കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് അദ്ദേഹത്തിെൻറ വിമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.