ബാബരി ഭൂമി: പുനഃപരിശോധന ഹരജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്
text_fieldsലഖ്നോ: ബാബരി ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകേണ്ടെന്ന് ഉത്തർപ്രദേശിലെ ബി.ജെ .പി സർക്കാറിെൻറ നിയന്ത്രണത്തിലുള്ള സുന്നി സെൻട്രൽ വഖഫ് ബോർഡ് യോഗം തീരുമാനിച്ചു. ബാബരി ഭൂമിക്ക് പകരമായ ി കോടതി നിർദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിൽ യോഗം തീരുമാനത്തിലെത്തിയില്ലെന്ന് ചെയർമാ ൻ സഫർ ഫാറൂഖി പറഞ്ഞു. ‘സുപ്രീംകോടതി വിധി ഞങ്ങൾ വിശദമായി ചർച്ച ചെയ്തു.
വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകേണ്ടെന്ന നിലപാട് ഞങ്ങൾ ആവർത്തിക്കുകയാണ്’ - യോഗത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഫാറൂഖി വ്യക്തമാക്കി. ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് വിധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്, പള്ളി നിർമിക്കാനായി അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരുന്നു.
ബോർഡിലെ എട്ടംഗങ്ങളിൽ ഏഴുപേർ യോഗത്തിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ അഡ്വ. അബ്ദു റസാഖ് മാത്രമാണ് പുനഃപരിശോധന ഹരജി നൽകണമെന്ന് വാദിച്ചത്. പുനഃപരിശോധന ഹരജി നൽകില്ലെന്ന് വിധിക്കുപിന്നാലെ ഫാറൂഖി അടക്കമുള്ള സുന്നി വഖഫ് ബോർഡ് അധികൃതർ പ്രസ്താവിച്ചിരുന്നു. ബാബരി ഭൂമി കേസിൽ മുസ്ലിം പക്ഷത്തുനിന്നുള്ള പ്രധാന ഹരജിക്കാരായിരുന്നു സുന്നി വഖഫ് ബോർഡ്. അഞ്ചേക്കർ ഭൂമി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് യോഗത്തിൽ മിക്കവരും പ്രകടിപ്പിച്ചത്.
ശരീഅത്ത് സംബന്ധിച്ച കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിേശാധന ഹരജി സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനമെടുത്തിരുന്നു. പള്ളി പണിയാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമിയെന്ന സുപ്രീംകോടതി വാഗ്ദാനം അവർ തള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.