ബാബരി പ്രാർഥന സംഗമം: വനിതകൾക്കെതിരെ രാജ്യദ്രോഹ കേസ്
text_fieldsഹൈദരാബാദ്: ബാബരി മസ്ജിദ് കേസിൽ ദൈവ സഹായത്തിനായി പ്രാർഥന സംഗമം സംഘടിപ്പിച്ച മ ുസ്ലിം വനിതകൾക്കെതിരെ രാജ്യദ്രോഹ കേസ്. ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ സയിദാബാ ദ് പൊലീസാണ് സില്ലെ ഹുമ എന്ന ഹുമ ഇസ്ലാഹി, ശബിസ്ത എന്നിവർക്കും മറ്റു ചില വനികൾക്കു മെതിരെ ക്രമിനൽ കേസെടുത്തത്.
ബാബരി മസ്ജിദ് കേസിൽ മുസ്ലിം വിഭാഗത്തിന് നീതി ലഭിക്കാൻ ദൈവ സഹായത്തിനായുള്ള പ്രാർഥനക്കായി വെള്ളിയാഴ്ച വൈകീട്ട് ‘ഖുനൂത്തെ നാസില’ സംഘടിപ്പിച്ചതാണ് കേസിന് കാരണം. സയിദാബാദിലെ ഉജാലെ ഷാഹ് ഈദ്ഗാഹിലായിരുന്നു പരിപാടി.
സബ് ഇൻസ്പെക്ടർ ദീൻദയാൽ സിങ്ങിെൻറ പരാതിയിലാണ് കേസെടുത്തത്. പ്രാർഥനക്കുശേഷം ഹുമ ഇസ്ലാഹി ബാബരി മസ്ജിദ് കേസിലുണ്ടായ സുപ്രീംകോടതി വിധിയെ വിമർശിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തെന്നാണ് പരാതി.
ഹുമയുടെ പ്രവർത്തനം സമാധാനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുകയും വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും പരാതിയിൽ പറഞ്ഞു. ബാബരി ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കു ശേഷമുണ്ടായ ആദ്യ പരസ്യ പ്രതിഷേധമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.