ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിന് നേരെ കർഷക പ്രതിഷേധം
text_fieldsചണ്ഡിഗഢ്: ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിനെതിരെ കർഷക പ്രതിഷേധം. നരേന്ദ്ര മോദി സർക്കാറിെൻറ ഏഴാം വാർഷികം ആഘോഷിക്കുന്നതിനായി ഗ്രാമങ്ങളിൽ പാർട്ടി നടത്തിയ പൊതുപരിപാടികൾക്കെത്തിയതായിരുന്നു ബബിത.
കേന്ദ്ര സർക്കാറിെൻറ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
![](https://www.madhyamam.com/h-upload/2021/05/31/1028210-babita-phogat.webp)
ഇതിെൻറ ഭാഗമായാണ് ഞായറാഴ്ച ചർകി -ദാദ്രിയിൽ വെച്ച് കർഷകർ ബബിതക്ക് നേരെ കരിങ്കൊടി വീശിയത്. മനോഹർ ലാൽ സർക്കാറിന് കീഴിൽ ഹരിയാന വനിത വികസന കോർപറേഷൻ ചെയർപേഴ്സണാണ് ബബിത. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ചർകി-ദാദ്രി സീറ്റിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഗ്രാമങ്ങളിൽ കോവിഡ് ബാധ വർധിക്കാനുള്ള പ്രധാന കാരണം കർഷക സമരമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഞായറാഴ്ച പറഞ്ഞിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.