ബാബരി കേസ്: രവിശങ്കറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി
text_fieldsഅയോധ്യ: ബാബരി മസ്ജിദ് കേസിൽ കോടതിക്ക് പുറത്ത് ഒത്തു തീർപ്പ് ശ്രമങ്ങൾ നടത്താൻ ജീവനകല ആചാര്യൻ ശ്രീ ശ്രീ രവി ശങ്കറുമായി ചർച്ച നടത്തിയെന്ന വാർത്തകൾ ബാബരി ആക്ഷൻ കമ്മിറ്റി നിഷേധിച്ചു.
മുെമ്പാരിക്കൽ രവിശങ്കറിെൻറ മധ്യസ്ഥൻ തന്നെ വിളിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായി ബാബരി ആക്ഷൻ കമ്മിറ്റി അംഗം ഹാജി െമഹബൂബ് എ.എൻ.െഎ യോട് പറഞ്ഞു. താൻ അവരെ സ്വാഗതം ചെയ്തിരുന്നു. ചിലപ്പോൾ അവർ ഹിന്ദു പ്രതിനിധികളുമായി സംസാരിച്ചിരിക്കാം. എന്നാൽ തങ്ങളോട് ഇതുവരെ സംസാരിക്കുകയോ ഏന്തെങ്കിലും സന്ദേശങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു. അവർക്ക് സംസാരിക്കാൻ താത്പര്യമുെണ്ടങ്കിൽ തങ്ങൾ തയാറാണ്. വിഷയം ചർച്ച ചെയ്യുന്നതിലും പരിഹരിക്കുന്നതിലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും ഹാജി മെഹബൂബ് അറിയിച്ചു.
ബാബരി വിഷയം പരിഹരിക്കാൻ ശ്രീ ശ്രീ രവിശങ്കറിെൻറ ശ്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഹാജി മെഹബൂബിെൻറ നിഷേധം. നിർമോഹി അഖാഡയും ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതിനിധികളുമായും രവിശങ്കർ ചർച്ചകൾ നടത്തി എന്നായിരുന്ന വാർത്തകൾ.
അതിനിടെ, അയോധ്യയിലെ അന്തരീക്ഷം മാറിയിട്ടുണ്ടെന്നും ആളുകൾക്ക് സമാധാനമാണ് ആവശ്യമെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
അതേസമയം, ബാബരി വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ശ്രീ ശ്രീ രവിശങ്കറിെൻറ ശ്രമം അഭിനന്ദനാർഹമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. രവിശങ്കറിെൻറ നീക്കം സ്വാഗതാർഹമാണെന്നും നിയമ പരിഹാരത്തേക്കാൾ മധ്യസ്ഥ ചർച്ചകളാണ് ഉചിതമെന്നും പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കെ.ടി.എസ് തുൾസി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.