വിഗ്രഹം കൊണ്ടുവെച്ചതോടെയാണ് ബാബരി മസ്ജിദിനകത്ത് പൂജ തുടങ്ങിയത് –സുന്നി വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: 1942 ഡിസംബർ 22ന് രാത്രി വിഗ്രഹം കൊണ്ടുവെച്ചതോടെയാണ് അതുവരെ ബാബരി മസ്ജ ിദ് കെട്ടിടത്തിന് പുറത്ത് നടത്തിയിരുന്ന പൂജയും വിഗ്രഹാരാധനയും പള്ളിക്കകത്തേക ്ക് മാറ്റിയതെന്ന് സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകനായ രാജീവ് ധവാൻ സുപ്രീംകോടത ിയിൽ ബോധിപ്പിച്ചു. 1949 ഡിസംബർ 22 വരെ ബാബരി മസ്ജിദിൽ നമസ്കാരം നടന്നതിന് രേഖാമൂലമ ുള്ള തെളിവുകൾ ധവാനൊപ്പം സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ സഫരിയാബ് ജീലാനി കോ ടതിയിൽ സമർപ്പിച്ചു.
ബാബരി ഭൂമി കേസിൽ 23ാം ദിവസത്തെ വാദത്തിൽ 1934ന് ശേഷം ബാബരി മസ് ജിദിൽ നമസ്കാരം നടന്നിട്ടില്ലെന്ന എതിർപക്ഷ അഭിഭാഷകരുടെ വാദം ഖണ്ഡിക്കുകയായിരു ന്നു ഇരുവരും. വിഗ്രഹം കെണ്ടുവെക്കുന്നതു വരെ ബാബരി മസ്ജിദിെൻറ പ്രധാന താഴികക്കുട ത്തിന് താെഴയാണ് രാമജന്മഭൂമി എന്നൊരാളും പറഞ്ഞിട്ടില്ല എന്നും ധവാൻ ചൂണ്ടിക്കാട ്ടി.
ബാബരി മസ്ജിദിൽ േപഷ് ഇമാമായിരുന്ന അബ്ദുൽ ഗഫാറിന് കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് സയ്യിദ് മുഹമ്മദ് സകിയും അബ്ദുൽ ഗഫാറും തമ്മിലുള്ള കരാറിെൻറ പകർപ്പ് അക്കാലത്തും നമസ്ക്കാരം നടന്നതിെൻറ തെളിവായി ജീലാനി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി. പേഷ് ഇമാം ശമ്പള വർധനവിനായി വഖഫ് കമീഷണർക്ക് എഴുതിയത് സ്വകാര്യ രേഖയാണെന്നും പൊതുവായ രേഖയല്ലെന്നും പറഞ്ഞ് ജസ്റ്റിസ് അശോക് ഭൂഷൺ വാദത്തിലിടപെട്ടു.
എന്നാൽ, ഇൗ കരാറിെൻറ പകർപ്പ് 1945ലെ കേസിൽ സമർപ്പിച്ചതാണെന്നും അതിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പുണ്ടെന്നും അതിനാൽ പൊതുരേഖയാണെന്നും ജീലാനി വാദിച്ചു. പേഷ് ഇമാം ശമ്പളക്കാര്യത്തിൽ സമർപ്പിച്ച മറ്റൊരു അപേക്ഷയിൽ ഇൗ കരാറിനെക്കുറിച്ച് പറയുന്നുണ്ടെന്ന് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
കേസിലെ സാക്ഷിയായ ദേവകി നന്ദൻ അഗർവാൾ നൽകിയ മൊഴിയിൽ വഖഫ് കമീഷണറുടെ കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും കെട്ടിടം പള്ളിയാണെന്നും 1934നുശേഷം അവിടെ നമസ്ക്കാരം നടന്നിരുന്നുവെന്നുമുള്ളതിെൻറ തെളിവുകളാണിതെന്നും ജീലാനി തുടർന്നു.
ബാബരി ഭൂമി കേസിൽ സുന്നി വഖഫ് ബോർഡിനുവേണ്ടി കോടതിയെ സമീപിച്ച മുഹമ്മദ് ഹാഷിം അൻസാരി 1949 ഡിസംബർ 22വരെ താൻ ബാബരി മസ്ജിദിൽ നമസ്കാരം നിർവഹിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടുവെച്ച് പൂട്ടിയിട്ട ശേഷവും അവിടെ നമസ്ക്കരിക്കാൻ ശ്രമം നടത്തിയതിെൻറ പേരിൽ മുഹമ്മദ് ഹാഷിം അൻസാരിയെ ജയിലിലടച്ചിട്ടുമുണ്ട്. 1949 ഡിസംബർ 22ന് ഹാജി മഹ്ബൂബും ബാബരി മസ്ജിദിൽ നമസ്കരിച്ചതിെൻറ തെളിവുണ്ട്.
1934ലെ കലാപത്തിൽ ബാബരി മസജിദിന് കേടുപാടുകൾ പറ്റിയപ്പോൾ നഷ്ടപരിഹാരം വിധിച്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതിക്ക് കാണിച്ചുകൊടുത്ത ജീലാനി പള്ളിയായത് കൊണ്ടാണ് പള്ളിക്കമ്മിറ്റി നഷ്ടപരിഹാരത്തിനായി സമീപിച്ചതെന്ന് ബോധിപ്പിച്ചു. മറിച്ചായിരുന്നുവെങ്കിൽ മറുവിഭാഗമായിരുന്നു സമീപിക്കേണ്ടിയിരുന്നത്.
1942ൽ നിർമോഹി അഖാഡയുമായുള്ള കേസിലും കെട്ടിടം പള്ളിയാണെന്നാണ് കോടതി പറഞ്ഞിട്ടുള്ളത് എന്നും ജീലാനി ബോധിപ്പിച്ചു. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി നേതാവ് കൂടിയായാണ് ജീലാനി. സുന്നി വഖഫ് ബോർഡ് വാദം തിങ്കളാഴ്ചയും തുടരും.
വിചാരണ കോടതി ജഡ്ജിയുടെ കാലാവധി നീട്ടി
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസ് വിചാരണചെയ്യുന്ന പ്രത്യേക ജഡ്ജി സുരേന്ദ്രകുമാർ യാദവിെൻറ സേവന കാലാവധി നീട്ടിയതായി ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരാണ് ക്രിമിനൽ ഗൂഢാലോചന കേസിലെ പ്രതികൾ. വിചാരണ പൂർത്തിയായി വിധി വരുന്നതുവരെ ജഡ്ജിയുടെ കാലാവധി നീട്ടി നൽകാൻ ആഗസ്റ്റ് 23ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
തെൻറ ജോലിഭാരം പരിഗണിക്കണമെന്ന പ്രത്യേക ജഡ്ജിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്. സെപ്റ്റംബർ 30നായിരുന്നു ജഡ്ജിയുടെ സേവന കാലാവധി അവസാനിക്കേണ്ടിയിരുന്നത്. കേസിൽ ഒമ്പതു മാസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.