ബാബരി: വിചാരണ ജഡ്ജിയോട് റിപ്പോർട്ട് ചോദിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിെൻറ വിചാരണ 2019 ഏപ്രിലിനുള്ളിൽ എങ്ങനെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി ലഖ്നോ കോടതി സെഷൻസ് ജഡ്ജി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ േജാഷി, ഉമ ഭാരതി തുടങ്ങിയവർ ഉൾപ്പെട്ട കേസാണിത്. മുദ്രെവച്ച കവറിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. 2017 ഏപ്രിൽ 19ന് ബി.ജെ.പി ഉന്നത നേതാക്കളെ ബാബരി കേസിൽ വിചാരണ ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ബാബരി മസ്ജിദ് തകർത്തത് കുറ്റകൃത്യമാണെന്നും അത് രാജ്യത്തിെൻറ മതനിരപേക്ഷ സംസ്കാരത്തിന് കളങ്കം വരുത്തിയെന്നും കോടതി പറയുകയുണ്ടായി. തുടർന്നാണ്, അദ്വാനി ഉൾപ്പെടെയുള്ള ഉന്നത ബി.ജെ.പി നേതൃത്വത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാനുള്ള സി.ബി.െഎ വാദം കോടതി അംഗീകരിച്ചത്.
കേസിൽ പുതിയ വിചാരണ ഉണ്ടാകില്ലെന്നും വിചാരണ തീരും വരെ ജഡ്ജിയെ മാറ്റില്ലെന്നും ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ബാബരി കേസിൽ, കർസേവകർക്കെതിരായ കേസ് ലഖ്നോ കോടതിയിലും നേതാക്കൾക്കെതിരായ കേസ് റായ്ബറേലി കോടതിയിലുമാണ് നടന്നിരുന്നത്. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഇത് ഒരുമിപ്പിച്ചത്.
വിചാരണ കോടതി ജഡ്ജി എസ്.കെ. യാദവിെൻറ സ്ഥാനക്കയറ്റം സംബന്ധിച്ച ഹരജിയിൽ ഉത്തർപ്രദേശ് സർക്കാർ പ്രതികരണം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വിചാരണ തീരുംവരെ തുടരണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് അലഹബാദ് ഹൈകോടതി യാദവിെൻറ സ്ഥാനക്കയറ്റം തടഞ്ഞതിനാലാണ് അദ്ദേഹം ഉന്നത കോടതിയിൽ ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.