എഡിറ്റ് ചെയ്ത വിഡിയോകൾ, പത്രക്കട്ടിങ്ങുകൾ- സി.ബി.ഐയുടെ തെളിവുകള്‍ തള്ളിയതിങ്ങനെ
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ടവർക്കെതിരെ കുറ്റം തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടുവെന്ന നിഗമനത്തിലേക്ക് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ എത്തിച്ചത് തെളിവുകളിൽ കണ്ടെത്തിയ പിഴവുകൾ. പ്രതികൾക്കെതിരെ സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങൾ കോടതി തള്ളി. പത്രക്കട്ടിങ്ങുകൾ തെളിവുകളായി സ്വീകരിക്കാൻ കഴിയുകയില്ലെന്നും വ്യക്തമാക്കി.
സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ ആധികാരികമല്ലെന്ന് ജഡ്ജി എസ്.കെ. യാദവ് വിധിയിൽ എടുത്തുപറഞ്ഞിരുന്നു. വിഡിയോ ദൃശ്യങ്ങളുടെ ഒറിജിനല്‍ അല്ല ഹാജരാക്കിയതെന്നും അവയില്‍ പലതും എഡിറ്റ് ചെയ്തവയായിരുന്നെന്നും കോടതി വിലയിരുത്തി. പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ സി.ബി.ഐ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണ്, ഹാജരാക്കിയ വിഡിയോകളില്‍ കൃത്രിമത്വം നടന്നു, സി.ബി.ഐ കണ്ടെത്തിയ ശബ്ദസന്ദേശത്തിെൻറ ആധികാരികതയും തെളിയിക്കാനായില്ല, പത്രക്കട്ടിങ്ങുകൾ തെളിവായി സ്വീകരിക്കാനാകില്ല തുടങ്ങിയ നിരീക്ഷണങ്ങളൊക്കെ കോടതി നടത്തി.
പ്രതികളില്‍ ചിലര്‍ കര്‍സേവകരെ മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയ വിഡിയോകളാണ് സി.ബി.ഐ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. മസ്ജിദിെൻറ മിനാരത്തിലേക്ക് കയറിയവർ സാമൂഹികവിരുദ്ധ ശക്തികളാണ്, പ്രസംഗത്തിെൻറ ശബ്ദം വ്യക്തമായിരുന്നില്ല, നേതാക്കളുടെ വിഡിയോകൾ ആധികാരികമല്ല, ഫോട്ടോകളുടെ നെഗറ്റിവ് ലഭിച്ചില്ല, അദ്വാനി നടത്തിയ രഥയാത്ര മസ്ജിദ് തകർക്കാനുളളതാണെന്നതിന് തെളിവില്ല എന്നെല്ലാം വ്യക്തമാക്കിയാണ് കോടതി കേസിൽ പ്രതി ചേർക്കപ്പെട്ടവരെ വെറുതേ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.