ബാബരി ഭൂമി കേസ് ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കാൻ സംഘ്പരിവാർ സമ്മർദം ഒരുക്കുന്നതിനിടയിൽ ബാബരി ഭൂമി കേസ് സുപ്രീംകോടതിയുടെ അഞ്ച ംഗ ബെഞ്ച് ചെവ്വാഴ്ച പരിഗണിക്കും.
ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉണ്ടാക്കിയ ബെഞ്ചിൽ ബാബരി കേസിൽ സംഘ്പരിവാറിെൻറ അഭിഭാഷകനായിരുന്ന ജസ്റ്റിസ് യു.യു ലളിതിനെ ഉൾപ്പെടുത്തിയത് സുന്നീ വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഡ്വ. രാജേഷ് ദിവാൻ ചൂണ്ടിക്കാണിച്ചിരുന്നു. അതേതുടർന്ന് ജസ്റ്റിസ് ലളിത് പിന്മാറിയപ്പോഴാണ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരെ ഉൾപ്പെടുത്തി ബെഞ്ച് വീണ്ടും അഴിച്ചു പണിതത്.
1992ൽ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ കർസേവകർ തകർത്ത ബാബരി മസ്ജിദ് നിലനിന്ന 2.72 ഏക്കർ ഭൂമി യഥാർഥ ഉടമസ്ഥരായ സുന്നീ വഖഫ് ബോർഡിന് പുറമെ നിർമോഹി അഖാഡ, രാം ലാല എന്നിവക്കു കൂടി മൂന്നായി പകുത്ത് നൽകിയ അലഹബാദ് ഹൈകോടതിയുടെ വിചിത്ര വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുഴുവൻ വഖഫ് ഭൂമിയും തങ്ങൾക്ക് വിട്ടുതരണമെന്ന് സുന്നി വഖഫ് ബോർഡ് ആവശ്യപ്പെടുേമ്പാൾ രാമേക്ഷത്രം ഉണ്ടാക്കാൻ മുഴുവൻ ഭൂമിയും തങ്ങൾക്ക് വേണമെന്നാണ് നിർമോഹി അഖാഡക്ക് പുറമെ സംഘ് പരിവാറും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.