ബാബരി ഭൂമി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശത്തർക്കത്തിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ഏറെ രാഷ്്ട്രീയ പ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക താൽപര്യമെടുത്ത് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേൾക്കുന്നത്.
പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിെൻറ വിധി. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.
കേസ് നേരത്തെ പരിഗണിച്ചപ്പോൾ കക്ഷികളുടെ വാദങ്ങൾ എഴുതി സമർപ്പിക്കാനും രേഖകളുടെ പരിഭാഷ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.