ബാബറി കേസ്: അദ്വാനി അടക്കമുള്ളവരുടെ വിചാരണയിൽ തീരുമാനം ഇന്ന്
text_fieldsന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധിപറയും.
നേതാക്കാളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമഭാരതി ഉൾപ്പടെയുള്ള നേതാക്കൾ വിചാരണ നേരിടണോ എന്ന കാര്യത്തിാലണ് സുപ്രീംകോടതി തീരുമാനമെടുക്കുക. ഇവരെ കീഴ്കോടതികൾ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ സാേങ്കതിക കാര്യങ്ങൾ മുൻ നിർത്തി ഇവരെ കുറ്റവിമുക്തരാക്കാൻ സാധ്യമല്ലെന്ന കേസ് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി കോടതി വ്യക്തമായിരുന്നു.
അദ്വാനിയും, ജോഷി, വിനയ് കട്യാർ, കല്യാൺ സിങ് ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റത്തിൽ നിന്നാണ് റായ്ബറേലിയിലെ കോടതി ഇവരെ ഒഴിവാക്കിയത്. ഇതിനെതിരെ കേസ് അന്വേഷിച്ച സി.ബി.െഎ സംഘം കോടതിയിൽ നിലാപാടെടുത്തിരുന്നു. ബാബറിമസ്ജിദ് പൊളിച്ച കർസേവകർക്കെതിരായ കേസുകളിൽ കീഴ്കോടതികളിൽ വാദം തുടരുകയാണ്.
അദ്വാനി ഉൾപ്പടെയുള്ള നേതാക്കൾ പള്ളി പൊളിക്കുന്നതിന് പൊതുയോഗത്തിൽ അഹ്വാനം നൽകിയിരുന്നെന്നാണ്സി.ബി.െഎ കുറ്റപത്രത്തിലുള്ളത്. ഇതാണ് ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.