എത്ര പെെട്ടന്നാണ് ഒാർമകൾ മായ്ക്കെപ്പടുന്നത്...
text_fieldsകേരളത്തിലിരുന്ന് ചിന്തിച്ചാൽ ബാബരി ധ്വസനം ഭാവനക്കും അതീതമാണ്. വാസ്തവം തൊട്ടറിയാത്തതിനാലാണ് എഴുത്തുകാർക്ക് ആ രൂപത്തിൽ നിലപാടെടുക്കാൻ കഴിയാത്തത്. 40 വർഷം ഞാൻ വടക്കേ ഇന്ത്യയിലാണ് ജീവിച്ചത്. കൂടുതൽ ചരിത്രസംഭവങ്ങളും ഉണ്ടായത് വടക്കേ ഇന്ത്യയിലാണ്. കേരളം ഒരു കാലത്തും യുദ്ധം അനുഭവിച്ചിട്ടില്ല. 1799ൽ ടിപ്പുവിെൻറ കാലം മാത്രമാണ് കേരളത്തിനുള്ളത്. എന്നാൽ, 1947ലെ വിഭജനം കണ്ടവരാണ് ഉത്തരേന്ത്യക്കാർ. അടിയന്തരാവസ്ഥ കഴിഞ്ഞയുടൻ നടന്ന തെരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസിനെ ജയിപ്പിച്ചു. എന്നാൽ, ബിഹാറിലെ നിരക്ഷരകുക്ഷികൾ ഒറ്റ സീറ്റും കോൺഗ്രസിന് നൽകിയില്ല. ബുദ്ധിമുട്ടുള്ള കാലത്തിലൂടെ നടന്നതിെൻറ അനുഭവമാണ് അവർക്കുണ്ടായിരുന്നത്. 2015ലെ ബിഹാർ തെരഞ്ഞെടുപ്പിൽ പശുവിെൻറ മുഴുനീള ചിത്രമുള്ള പരസ്യം നൽകി ബി.ജെ.പി വൻ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടും അവരെ തോൽപിക്കാൻ ജനം ബുദ്ധികാണിച്ചു.
ഉത്തരേന്ത്യയിലെ രാഷ്ട്രീയ ലബോറട്ടറികൾ
സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും അപ്പുറമാണ് രാഷ്ട്രീയം. അതാണ് കേരളവും വടക്കേ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം. കേരളവും ബിഹാറും താരതമ്യം നടത്താൻപോലും കഴിയില്ല. ബിഹാറിൽ വായനക്കാരേ ഇല്ല. എന്നിട്ടും അവർ കിട്ടുന്ന സന്ദർഭത്തിൽ രാഷ്ട്രീയമായി വൻപ്രതികരണം നടത്തുന്നു. 45 കോടി േപരാണ് ഹിന്ദി സംസാരിക്കുന്നത്. ഇവരാണ് ഭരിക്കുന്നത്. ഇവരുടെ ഭക്ഷണം, വസ്ത്രം, ഭാഷ എന്നിവയൊക്കെ അടിച്ചേൽപിക്കാനാണ് ശ്രമം. ഇതിനെതിരെ രാഷ്ട്രീയ ലബോറട്ടറികൾ തീർക്കുന്നത് വടക്കേ ഇന്ത്യയിലാണ്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഫാഷിസ്റ്റ് ലക്ഷണം കാണാൻ കഴിയും. ഇതിന് സ്വാഭാവികമായ അന്ത്യമുണ്ടാകും. എന്നാൽ, മോദി ഭരണത്തിന് അവസാനമാകുന്നുവെന്ന് കരുതാനാകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നു.
ഒാർമകൾ നശിപ്പിക്കുകയാണ് ഫാഷിസം ചെയ്യുന്നത്
ഏതെങ്കിലും വിഭാഗത്തിെൻറ വികാരം വ്രണപ്പെടുന്നതുകൊണ്ടല്ല പല വിഷയങ്ങളിലും സംഘ്പരിവാർ ഇടപെടുന്നത്. ഫാഷിസ്റ്റുകളുടെ രാഷ്ട്രീയവികാരമാണ് വ്രണപ്പെടുന്നത്. അതാണ് അവരെ ഭയപ്പെടുത്തുന്നതും. ‘പത്മാവതി’യിലും താജ്മഹലിലുമൊക്കെ അവരുടെ രാഷ്ട്രീയത്തിനാണ് ഇളക്കം തട്ടുന്നത്. എഴുത്തുകാരുടെയും എതിർക്കുന്നവരുടേയും തലക്ക് വിലയിടുകയാണവർ. ഒാർമകൾ നശിപ്പിക്കുകയാണ് ഫാഷിസം ആദ്യം ചെയ്യുന്നത്. അതിലാണ് അവരുടെ വിജയം. ബാബരി മസ്ജിദ് പൊളിച്ചശേഷം പുതിയ ഒരു തലമുറകൂടി വന്നു. ബാബരിയുടെ ഒാർമകൾ എത്ര പെെട്ടന്നാണ് മായ്ക്കെപ്പടുന്നത്. എന്നാൽ, ഹിറ്റ്ലറുടെയും നാസി ജർമനിയുടെയും ചരിത്രം വലിയ പാഠങ്ങളായി പുസ്തകങ്ങളിലുണ്ട്. പുതിയ കുട്ടികൾ അത് പഠിക്കുന്നു. ഫാഷിസത്തിെൻറ ദുരന്തങ്ങൾ പുതുതലമുറ അങ്ങെന മനസ്സിലാക്കിക്കൊണ്ടേയിരിക്കണം. മുഗളസാമ്രാജ്യത്തിെൻറ ചരിത്രമില്ലാത്ത ഒരു ഇന്ത്യയില്ല.
എഴുത്തുകാർ മൗനത്തിൽ
ഇന്ത്യയിൽ എഴുത്തുകാർ ഒരു കാലത്തും ഫാഷിസത്തിനെതിരെ കൃത്യമായ പ്രതിരോധം തീർത്തിട്ടില്ല. അടിയന്തരാവസ്ഥയെ അന്നത്തെ പ്രധാന എഴുത്തുകാരായ അമൃത പ്രീതം, ഹരിവൻഷ്റായി ബച്ചൻ (അമിതാഭ് ബച്ചെൻറ അച്ഛൻ) എന്നിവർ പിന്തുണക്കുകയാണ് ചെയ്തത്. മുൽക് രാജ് ആനന്ദ് മൗനം പാലിച്ചു. എഴുത്തുകാരിൽ മിക്കവാറും പേർ മൗനികളാണ്. പെരുമാൾ മുരുകെൻറ കൃതി മുമ്പ് ഇറങ്ങിയതാണ്. രണ്ടാം പതിപ്പ് വന്നപ്പോഴാണ് പ്രശ്നമുണ്ടാക്കുന്നത്. അദ്ദേഹത്തിന് എഴുത്ത് നിർത്തേണ്ടിവന്നു. എഴുത്തുകാരെൻറ ആത്മഹത്യയിരുന്നു അത്. ഭരണകൂടം പ്രതിസന്ധിയിലാകുേമ്പാഴാണ് പുതിയ വിവാദമുണ്ടാകുന്നത്. ഇൗയിടെ അമിത്ഷായുടെ മകനുമായി ബന്ധപ്പെട്ട വാർത്ത ‘ദി വയർ’ പുറത്തുവിട്ടതിന് ശേഷമുള്ള ദിനങ്ങളിലാണ് പുതിയ വിവാദം ഉണ്ടായത്. ജനങ്ങളുടെ ഒാർമകളെ മറപ്പിക്കുകയാണ് ഫാഷിസ്റ്റ് തന്ത്രം.
തയാറാക്കിയത്: ഒ. മുസ്തഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.