ബാബരി ഭൂമിക്കേസിൽ അടുത്ത വാദം ആറിന്
text_fieldsന്യൂഡൽഹി: ഹിന്ദുവിെൻറതായാലും മുസ്ലിമിേൻറതായാലും ആരാധനാലയങ്ങൾക്ക് ഒരുപോലെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണഘടനബാധ്യതയാണെന്ന് സുന്നീ വഖഫ് ബോർഡ്. ബാബരി ഭൂമി കേസിൽ സുന്നീവഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനാണ് ഇൗ വാദമുയർത്തിയത്. അടുത്ത വാദത്തിനായി സുപ്രീംകോടതി ബാബരി ഭൂമി േകസ് ഏപ്രിൽ ആറിലേക്ക് മാറ്റി.
ഒരിക്കൽ മസ്ജിദ് നിർമിച്ചാൽ അത് അല്ലാഹുവിേൻറതായി മാറിയെന്ന് രണ്ട് മണിക്കൂർനേരം നീണ്ട വാദത്തിൽ രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. അത് വിപുലപ്പെടുത്താനല്ലാതെ തകർത്ത് പള്ളി അല്ലാതാക്കാനാവില്ലെന്നും ഇസ്മാഇൗൽ ഫാറൂഖി കേസിലെ വിധിയുദ്ധരിച്ച് ധവാൻ ബോധിപ്പിച്ചു. ബാബരി കേസ് വിപുലമായ ബെഞ്ചിന് വിടണമെന്ന രാജീവ് ധവാെൻറ ആവശ്യം ഇപ്പോൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യം പിന്നീട് ഉയർന്നുവന്നാൽ അപ്പോൾ ധവാൻ ഉന്നയിച്ച ആവശ്യം പരിഗണിക്കുമെന്നും നിലവിൽ ഇൗ ബെഞ്ചുതന്നെ കേസ് കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു.
ഹൈകോടതിയിൽ കക്ഷികളല്ലാതിരുന്ന മുഴുവൻ മൂന്നാം കക്ഷികളെയും ബാബരി ഭൂമിക്കേസിൽനിന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ ഇടക്കാല അപേക്ഷയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയെങ്കിലും അയോധ്യയിൽ പ്രാർഥിക്കാനുള്ള മൗലികാവകാശത്തിനായി പുതിയ ഹരജി നൽകാൻ അദ്ദേഹത്തിന് അനുമതി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.