ബാബറി കേസ്: അദ്വാനിക്കെതിരെയുള്ള സി.ബി.െഎ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഉൾപ്പടെയുള്ളവർക്കെതിരെ ഗൂഢാ
ലോചന കുറ്റം ചുമത്തണമെന്ന സി.ബി.െഎയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അദ്വാനിക്ക് പുറമേ മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമഭാരതി, രാജസ്ഥാൻ ഗവർണർ കല്യാൺ സിങ് എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നാണ് സി.ബി.െഎയുടെ ആവശ്യം. ഇവരെ കുറ്റവിമുക്തരാക്കിയുള്ള 2010ലെ അലഹബാദ് ഹൈേകാടതി വിധിക്കെതിരെയാണ് സി.ബി.െഎ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മാർച്ച് 23ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. സി.ബി.െഎയോടും മറ്റൊരു ഹരജിക്കാരനോടും കേസിൽ സത്യവാങ്മൂലം നൽകാനും സുപ്രീംകോടി നിർദ്ദേശിച്ചിരുന്നു. സി.ബി.െഎയുടെ ഹരജിയുടെ അടിസ്ഥാനത്തിൽ 2015 മാർച്ച് 31ന് എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.