ബാബരി ധ്വംസനം: ഡൽഹിയിൽ സംയുക്ത പ്രതിഷേധ സംഗമം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിെൻറ 29ാം വാർഷിക ദിനത്തിൽ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികൾ നടന്നു.
ജന്തർ മന്തറിൽ പാർലമെൻറിനടുത്ത് വിവിധ സംഘടനകൾ സംയുക്ത പ്രതിഷേധ സംഗമം നടത്തി.
പി.യു.സി.എൽ (ഡൽഹി), ലോക്രാജ് സംഘടൻ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, സി.പി.ഐ(എം.എൽ), ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ഓൾ ഇന്ത്യ ലോയേഴ്സ് കൗൺസിൽ, സിറ്റിസൺസ് ഫോർ ഡൈമോക്രസി, കമ്യൂണിസ്റ്റ് ഘദർ പാർട്ടി ഓഫ് ഇന്ത്യഹിന്ദ് നൗജവാൻ ഏക്താ സഭ, മസ്ദൂർ ഏക്താ കമ്മിറ്റി, സിഖ് ഫോറം, എസ്.ഐ.ഒ, യുനൈറ്റഡ് മുസ്ലിംസ് ഫ്രണ്ട്, എ.പി.സി.ആർ, ദലിത് വോയ്സ്, ദേശീയ മക്കൾ ശക്തി കച്ചി തുടങ്ങിയ സംഘടനകളാണ് ന്യൂഡൽഹിയിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്. എസ്. രാഘവൻ, മുഹമ്മദ് ശാഫി, എൻ.ഡി. പഞ്ചോലി, എസ്.ക്യൂ.ആർ. ഇല്യാസ്, പർവേസ് അഹ്മദ്, അഡ്വ. ശാഹിദ് അലി, പ്രകാശ് റാവു, ശശാങ്ക് സിങ്, ബി.എം. കാംബ്ലെ, നരേഷ് ഗുപ്ത എന്നിവർ പ്രസംഗിച്ചു. അതേ സമയം യുനൈറ്റഡ് ഹിന്ദു ഫ്രണ്ടിെൻറ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ വിജയദിവസവും ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.