ബാബരി കേസ്: അദ്വാനിയും ജോഷിയും ഉമാ ഭാരതിയും നേരിട്ട് ഹാജരാകേണ്ട
text_fieldsലഖ്നോ: ബാബരിമസ്ജിദ് തകർത്ത കേസിൽ പ്രതികളും മുതിർന്ന ബി.ജെ.പി നേതാക്കളുമായ എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവർ നേരിട്ട് ഹാജരാകുന്നതിൽനിന്ന് സി.ബി.െഎപ്രേത്യക കോടതി ഒഴിവാക്കി. ദിനേന നടക്കുന്ന വിചാരണയിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രതികൾ സമർപ്പിച്ച ഹരജി സ്പെഷൽ ജഡ്ജി എസ്.കെ. യാദവ് അനുവദിച്ചു.
എന്നാൽ, വിചാരണവേളയിൽ ആവശ്യപ്പെടുന്നപക്ഷം ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്വാനിയും മറ്റും കോടതിയെ സമീപിച്ചത്. 89 കാരനായ അദ്വാനിയുടെയും 83കാരനായ ജോഷിയുടെയും അനാരോഗ്യവും ദിനേന യാത്ര ചെയ്യാനുള്ള പ്രയാസവും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഉമാഭാരതിയുടെ ഒൗദ്യോഗിക തിരക്കുകളും കോടതി പരിഗണിച്ചു.
ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ രണ്ടുകേസുകളിൽ സംയുക്ത വിചാരണക്ക് സുപ്രീം കോടതി ഏപ്രിൽ 19ന് ഉത്തരവിട്ടിരുന്നു. സംഘ്പരിവാറിെൻറ പ്രമുഖനേതാക്കളടക്കം 34 പ്രതികളുള്ള കേസിൽ സുപ്രീംകോടതി നിർേദശപ്രകാരമാണ് സ്പെഷൽകോടതിയിലെ നടപടികൾ. എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി എന്നിവർക്കെതിരെ മേയ് 30ന് കോടതി ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം അനുവദിച്ചു. കേസിൽ രണ്ടുവർഷംകൊണ്ട് വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.