അയോധ്യയിൽ അർധ സൈനികരെ വിന്യസിക്കണമെന്ന് മുസ്ലിം സംഘടനകൾ
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ വിധി വരുന്നതിന് മുന്നോടിയായി തങ്ങളുടെ സുരക്ഷിതത്വത് തിനായി കേന്ദ്ര അർധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് അയോധ്യയിലെ മുസ്ലിംകൾ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാണ് അർധ സൈനിക വിന്യാസം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫൈസാബാദിലെ ജില്ല ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിലാണ് മുസ്ലിംകളെ പ്രതിനിധാനംചെയ്ത സംഘടനാ പ്രതിനിധികൾ ഇൗ ആവശ്യമുന്നയിച്ചത്. സമാധാനവും സൗഹാർദവും നിലനിർത്തുന്നതിൽ തങ്ങൾക്ക് ജില്ല ഭരണകൂടത്തിൽ പൂർണ വിശ്വാസമുണ്ടെങ്കിലും അർധസൈനികരുടെ വിന്യാസം മുസ്ലിം സമുദായത്തിന് നൽകുന്ന ഉറപ്പ് കൂടുതലായിരിക്കുമെന്ന് ജംഇയ്യതുൽ ഉലമായേ ഹിന്ദ് അയോധ്യ യൂനിറ്റ് ജനറൽ സെക്രട്ടറി ഹാഫിസ് ഇർഫാൻ പറഞ്ഞു.
പൊലീസിനെ ഇതിനകം വിന്യസിച്ച പ്രദേശത്ത് അർധസൈനികരെയും വിന്യസിക്കുമെന്ന് ഫൈസാബാദ് എസ്.എസ്.പി ആഷിഷ് തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.